Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദില്‍ ജലഅടിയന്തിരാവസ്ഥ

തെലുങ്കാന: ഹൈദരാബാദില്‍ ജലഅടിയന്തിരാവസ്ഥ. 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ അവസ്ഥയെന്ന് മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെടി രാമറാവു പറഞ്ഞു. തലസ്ഥാനത്തേക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് പ്രധാന ജലസംഭരണികള്‍ വറ്റി വരണ്ടതായി മന്ത്രി പറഞ്ഞു.

ശക്തമായ ചൂട് കാറ്റിനാല്‍ സംസ്ഥാനം വെന്തുരുകുകയാണ്. ഹൈദരാബാദിലെ വീടുകളിലെ ജലവിതരണം താറുമാറായിരിക്കുന്നു. ഇരട്ട ദിവസങ്ങളിലാണ് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. ചൊവ്വാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു നഗരത്തിലെ താപനില.

Drought

തെലുങ്കാനയിലെ ഗ്രാമങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം മുമ്പാണ് ഇത്തരത്തിലൊരു അവസ്ഥ സംസ്ഥാനം നേരിട്ടത്. സിംഗൂര്‍, മഞ്ജീര, ഉസ്മാന്‍ സാഗര്‍, ഹിമായത്ത് സാഗര്‍ എന്നീ സംഭരണികളാണ് വറ്റിയത്. ഇവിടങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണത്തില്‍ 47 ശതമാനത്തിന്റെ ഇടിവാണുള്ളത്.

ഹൈദരാബാദ് നഗരത്തില്‍ ഓരോ ദിവസവും 600 ദശലക്ഷം ഗ്യാലന്‍ വെള്ളം ആവശ്യമാണ്, എന്നാല്‍ 335 ദശലക്ഷം ഗ്യാലന്‍ വെള്ളം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ഗോദാവരി, കൃഷ്ണ നദികലില്‍ നിന്നും വെള്ളമെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നും മന്ത്രി പരഞ്ഞു.

രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങലില്‍ വരള്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. 130 താലൂക്കുകള്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ പിഎസ് നരസിംഹ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+