Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വെല്ലുവിളികൾ നേരിടാൻ പുതിയ മാർഗങ്ങൾ വേണം;വാക്സിൻ പാഴാക്കരുതെന്നും പ്രധാനമന്ത്രി

ദില്ലി; മഹാമാരിയെതിരെ പോരാടുന്നതിന് മുഴുവൻ പ്രതിബദ്ധതയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി.കൊറോണ വൈറസ് ഉയർത്തിയ പുതിയ വെല്ലുവിളികൾക്കിടയിൽ പുതിയ തന്ത്രങ്ങളും പരിഹാരങ്ങളും ആവശ്യമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് സജീവമായ കേസുകൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
എന്നാൽ വൈറസ് ചെറിയ തോതിൽ പോലും നിലനിൽക്കുന്നിടത്തോളം കാലം വെല്ലുവിളിയും നിലനിൽക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

narendra modi

പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ രംഗത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള അനുഭവങ്ങളും പ്രതികരണങ്ങളും , പ്രായോഗികവും ഫലപ്രദവുമായ നയങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ തലങ്ങളിലെ പങ്കാളികളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വാക്സിനേഷൻ നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പകർച്ചവ്യാധിയും തുടർച്ചയായ നവീകരണത്തിന്റെ പ്രാധാന്യവും പകർച്ചവ്യാധികളെ കൈകാര്യം ചെയ്യുന്ന രീതികളിലെ മാറ്റവും നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈറസ് രൂപപരിണാമത്തിൽ വിദഗ്ദ്ധനായതിനാൽ മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും തന്ത്രങ്ങളും മാറണം. വൈറസ്സ് പരിവർത്തനം യുവാക്കളെയും കുട്ടികളെയും സംബന്ധിച്ചു ആശങ്കയുള്ളതാണെന്ന് പ്രധാന പറഞ്ഞു. വാക്സിനേഷൻ യജ്ഞം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാവപ്പെട്ടവർക്ക് സൗജന്യ റേഷന് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മറ്റ് അവശ്യസാധനങ്ങൾ നൽകണമെന്നും , കരിഞ്ചന്ത നിർത്തലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു . 52 ജില്ലകളിലെ കളക്ടർമാർ യോഗത്തിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് കളക്ടർമാരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+