Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിലും മണിപ്പൂരിലും അസമിലും അതിശക്തമായ മഴ; വീടുകള്‍ക്കും വൈദ്യുതി കമ്പികള്‍ക്കും നാശനഷ്ടം

ഇറ്റാനഗര്‍: പശ്ചിമ ബംഗാളിലും മണിപ്പൂരിലും അസമിലും അതിശക്തമായ മഴ. ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാല് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കുണ്ട്. നിരവധി വീടുകളാണ് തകര്‍ന്നത്. കനത്ത കാറ്റും. മഴയും, മിന്നലുമെല്ലാം മണിപ്പൂരിലും അസമിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അസമിലെ ജോര്‍ഹട്ടിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.

വീടുകള്‍, കാര്‍ഷിക വിളകള്‍, കന്നുകാലി കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്തമഴയില്‍ നിരവധി വീടുകളാണ് ഒലിച്ച് പോയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ ജനങ്ങളുടെ പറധാന ജീവനോപാധിയായ കൃഷിക്കും, കന്നുകാലി കേന്ദ്രങ്ങള്‍ക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

west-bengal-north-east-cyclone-rain

മഴയോടൊപ്പം അതിശക്തമായ കാറ്റും നാശനഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മണിപ്പൂരില്‍ പലഭാഗങ്ങളിലായി നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. തോബലിലെ സപാം ലെയ്കായ്, കോംങ്‌ജോം ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കുമാണ് വലിയ നാശനഷ്ടമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് മണിപ്പൂരിലെ സേനാപതി ജില്ലയില്‍ കൊടുങ്കാറ്റ് വീശിയത്. കൃഷി നാശവും, വീടിന് നാശനഷ്ടവുമെല്ലാം ഇതേ തുടര്‍ന്നുണ്ടായിരുന്നു. നാല്‍പ്പതോളം വീടുകളാണ് തകര്‍ന്ന് തരിപ്പണമായത്. അഞ്ച് സ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു.

അതേസമയം ഇന്നത്തെ മഴയില്‍ മണിപ്പൂരില്‍ നിരവധി വൈദ്യുതി ലൈനുകളാണ് പൊട്ടിവീണത്. ആര്‍ക്കും അപകടമൊന്നും ഉണ്ടായിട്ടില്ല. കനത്ത കാറ്റിനെ തുടര്‍ന്ന് ഇവിടെയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂര പാറിപ്പോയതായി സമീപവാസികള്‍ പറഞ്ഞു. ഗുവാഹത്തിയില്‍ കനത്ത മഴയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്.

നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി നഷ്ടമായിരിക്കുകയാണ്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ആറോളം വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും, കൊല്‍ക്കത്തയിലേക്കും വഴിതിരിച്ച് വിട്ടു.

അതേസമയം ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് ശക്തമായ ചുഴലിക്കാറ്റടിച്ചത്. നാല് പേരാണ് മരിച്ത്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീണു. അയല്‍പ്രദേശമായ മൈനാഗുരിയില്‍ ശക്തമായ കാറ്റടിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജി നാശനഷ്ടമുണ്ടായ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വീടുകള്‍ അടക്കം നഷ്ടപ്പെട്ടവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+