സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം: നന്ദിഗ്രാമിൽ പോര് കനക്കുന്നു....
കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ കല്ലേറ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബംഗാളിലെ നന്ദിഗ്രാമിൽ വെച്ചാണ് ആക്രമണമുണ്ടായത്. എന്നാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്ന് മമതാ ബാനർജിക്കെതിരെയാണ് ബിജെപി ടിക്കറ്റിൽ സുവേന്ദു അധികാരി മത്സരിക്കുന്നത്. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് നന്ദിഗ്രാമിലെ സതേൻഗബരിയിലാണ് സംഭവം.
സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. എന്നാൽ സുവേന്ദു അധികാരിയുടെ കാറിനെ പിന്തുടർന്ന മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി പൃഥിരഞ്ജൻ കോനാറും ആക്രമിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വെസ്റ്റ് മിഡ്‌നാപൂരിലെ കേശ്പൂരിൽ നിന്നുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിയായ കോനറിന്റെ വാഹനവ്യൂഹവും വ്യാഴാഴ്ച ആക്രമിക്കപ്പെട്ടിരുന്നു.

നന്ദിഗ്രാം ഉൾപ്പെടെ ബംഗാളിലെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. സംസ്ഥാനത്തെ നിർണ്ണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നന്ദിഗ്രാം. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ നിർത്തി മമതയെ പരാജയപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പശ്ചിമബംഗാളിലെ രാഷ്ട്രീയ അതിക്രമ ചരിത്രവും ആക്രമണ സാധ്യതയും കണക്കിലെടുക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കുറഞ്ഞത് 22 കമ്പനി സുരക്ഷാ സേനയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുള്ളത്.
നേരത്തെ ഡിസംബറിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ വാഹനത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായിരുന്നു. ഡയമണ്ട് ഹാർബറിലേക്ക് പൊതുയോഗത്തിൽ പങ്കെുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ജെപി നദ്ദ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.
പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications