തൃണമൂലിന് കുത്തിയാൽ ബിജെപിക്ക് വീഴും: ബംഗാളിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ആരോപണം. തൃണമൂൽ കോൺഗ്രസിന് ചെയ്ത വോട്ട് വിവിപാറ്റ് മെഷീനിൽ ബിജെപിയ്ക്ക് ചെയ്തതായി കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. നിരവധി വോട്ടർമാരാണ് ഇതേ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ബംഗാളിലെ പൂർബ മെദിനിപ്പൂരിലെ മജ് ല മേഖലയിലുള്ള ബൂത്തിലാണ് ഈ സംഭവം നടന്നിട്ടുള്ളത്.
വോട്ടിംഗ് മെഷീനെക്കുറിച്ച് പരാതി ലഭിച്ചതോടെ ഇവിടെ വോട്ടെടുപ്പ് നിർത്തിവെച്ചിട്ടുണ്ട്. 98, 99 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് ഇതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുള്ളത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് അട്ടിമറി നടന്നിട്ടുള്ള മെദിനിപ്പൂർ മണ്ഡലം. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയും നടന്നിരുന്നു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

വോട്ടിംഗ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം ഗൗരവപൂര്‍വ്വമാണെന്നും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടി പത്തംഗ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ മെദിനിപ്പൂരിലെ പോളിംഗ് ശതമാനം പങ്കുവെച്ചുകൊണ്ടാണ് സംഭവത്തിൽ മമതാ ബാനർജി പ്രതികരിച്ചത്. "എന്താണ് സംഭവിക്കുന്നത് വെറും 5 മിനിറ്റിനുള്ളിൽ വോട്ടിംഗ് ശതമാനം പകുതിയായി കുറയുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?! ഇക്കാര്യം ദയവായി പരിശോധിക്കണമെന്നും മമത ട്വീറ്റിൽ ആവശ്യപ്പെട്ടു. തൃണമൂലിന് വോട്ടുചെയ്യാൻ വോട്ടർമാർക്ക് കഴിഞ്ഞില്ലെന്ന വാദത്തെക്കുറിച്ചും മമത ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ട് ലുക്കിൽ സാറ യെസ്മിൻ- ചിത്രങ്ങൾ കാണാം
ചില ആശങ്കകൾ പങ്കുവെച്ചുവെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ നേതാവ് സുദീപ് ബന്ധോപാധ്യായ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതിനിടെ ബൂത്ത് ഏജന്റുമാരെ നിയമിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളിൽ 30 എണ്ണത്തിലേക്കാണ് ആദ്യഘടടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പുരുലിയ, ബാങ്കുര, ജാർഗ്രാം, പൂർബ മെദിനിപ്പൂർ, പശ്ചിമ മെദിനിപ്പൂർ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 73 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. മുപ്പത് മണ്ഡലങ്ങളിൽ 191 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.












Click it and Unblock the Notifications