ബംഗാളില്‍ വീണ്ടും പോര്: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഭരണഘടന ലംഘനമെന്ന് ഗവർണ്ണർ
കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനെച്ചൊല്ലിയുള്ള പോര് ബംഗാളില്‍ രൂക്ഷമാകുന്നു. എം എല്‍ എമാര്‍ക്ക് നിയമസഭ സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത് ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി വി ആനന്ദബോസ് രാഷ്ട്രപതിക്ക് കത്ത് അയച്ചതായി രാജ് ഭവന് അറിയിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഭഗവാന്‍ഗോല എംഎല്‍എ റയാത്ത് ഹുസൈന്, ബാരാനഗര്‍ എംഎല്‍എ സയന്തിക ബന്ദോപാധ്യായ എന്നിവരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയുടെ സ്ഥലത്തെ ചൊല്ലിയാണ് ഗവർണ്ണറും സർക്കാരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ നിലപാട്.

എന്നാല്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞയെന്ന നിലപാട് പിന്‍വലിച്ച ഗവർണ്ണർ ആനന്ദ ബോസ് സത്യവാചകം ചൊല്ലികൊടുക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്ജിയെയെ നിയോഗിച്ചു. എന്നാല്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയായിരുന്നു ഇന്ന് ചേർന്ന പ്രത്യേക നിയമഭ സമ്മേളനത്തില്‍ പുതിയ എം എല്‍ എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്പീക്കറുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ആശിഷ് ബാനര്‍ജി പിന്‍വാങ്ങിയതിന് പിന്നാലെയായിരുന്നു ബിമന്‍ ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചതിന് പിന്നാലെ തൃണമൂൽ നിയമസഭാംഗങ്ങൾ സഭയിൽ ജയ് ബംഗ്ലാ മുദ്രാവാക്യം മുഴക്കി. തന്റെ നിർദേശം മറികടന്ന് സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഗവർണർ ആനന്ദ ബോസ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. സ്പീക്കര്‍ രണ്ട് എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഗവർണർ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ തിരഞ്ഞെടുക്കപ്പെടുന്ന അംഗം ഗവര്‍ണര്‍ക്ക് മുമ്പാകെയോ അദ്ദേഹം നിയോഗിക്കുന്നവര്‍ക്ക് മുമ്പാകെയോ ആയിരിക്കണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് സെക്ഷന്‍ 188-ല്‍ പറയുന്നത്. ഗവർണ്ണറുടെ അസാനിധ്യത്തില്‍ സത്യപ്രതിജ്ഞയ്ക്കായി ഡെപ്യൂട്ടി സ്പീക്കറെ നിയോഗിച്ചിട്ടും ബംഗാള്‍ നിയമസഭയില്‍ ഭരണഘടനാ ലംഘനമുണ്ടായെന്നും ഗവർണ്ണർ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് എം എൽ എമാരെയും ഗവർണർ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചിരുന്നു. എന്നാല്‍ എം എൽ എമാർ പോകാൻ വിസമ്മതിക്കുകയും സത്യവാചകം ചൊല്ലിക്കൊടുക്കാൻ നിയമസഭയിൽ വരണമെന്നും അല്ലെങ്കിൽ സ്പീക്കർ ബിമൻ ബാനർജിക്ക് അതിനുള്ള അധികാരം നൽകണമെന്നും ഗവർണറോട് അഭ്യർത്ഥിച്ചു.
ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരുടെ കാര്യത്തിൽ സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ ഏൽപ്പിക്കണമെന്ന് ചട്ടമുണ്ടെന്നും തൃണമൂല്‍ അംഗങ്ങള്‍ പറഞ്ഞ്. ഇത് പ്രകാരമായിരുന്നു ഗവർണ്ണർ ചുമതല ഡെപ്യൂട്ടി സ്പീക്കർക്ക് കൈമാറിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications