Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍

ഗവര്‍ണര്‍ എത്തിയ ദിവസം രാവിലെ തന്നെ പോലീസുകാര്‍ പ്രദേശത്ത് വന്നിരുന്നു. അക്രമികള്‍ നശിപ്പിച്ച കടകളെല്ലാം വേഗം തുറക്കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത: ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ കലാപമുണ്ടായ പശ്ചിമ ബംഗാളിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണറുടെ നടപടി വിവാദത്തില്‍. അസ്‌നസോള്‍, റാണിഗഞ്ച് എന്നീ സ്ഥലങ്ങളിലാണ് ഗവര്‍ണര്‍ കെഎന്‍ ത്രിപാഠി സന്ദര്‍ശിച്ചത്. നാലര മണിക്കൂറോളം സംഘര്‍ഷ മേഖലയില്‍ ചെലവഴിച്ച അദ്ദേഹം ഒരു മുസ്ലിം വീട് പോലും സന്ദര്‍ശിച്ചില്ല. കലാപത്തിന് ഇരകളായ മുസ്ലിംകള്‍ താമസിക്കുന്ന മേഖലയിലേക്ക് അദ്ദേഹം പോയതുമില്ല. ഒരു വിഭാഗത്തെ മാത്രം സന്ദര്‍ശിച്ച് ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.
രാമ നവമി ആഘോഷത്തിന് തൊട്ടുപിന്നാലെ മാര്‍ച്ച് 26നാണ് പശ്ചിമ ബംഗാളിലെ വിവിധ മേഖലകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മമതാ ബാനര്‍ജി ഭരണകൂടം കൂടുതല്‍ പോലീസിനെ വിന്യസിച്ച് കലാപകാരികളെ നേരിട്ടെങ്കിലും പലയിടത്തും അശാന്തത നിലനില്‍ക്കവെയാണ് ഗവര്‍ണറുടെ വിവേചനപരമായ സന്ദര്‍ശനം. ഇതുസംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോടും ഗവര്‍ണറോടും ചോദിച്ചു...

എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല

എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല

ന്യൂനപക്ഷ മേഖലകള്‍ ഗവര്‍ണര്‍ എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് ചോദിച്ചു. ഗവര്‍ണര്‍ ആ മേഖല സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു പോലീസ് ഓഫീസര്‍മാരുടെ മറുപടി. കലാപ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്നും മതവിശ്വാസികള്‍ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലാ മതവിഭാഗങ്ങളുടെ ആചാരണങ്ങളും ബഹുമാനിക്കേണ്ടതാണെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ചില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി തന്നില്ല. ഈ ചോദ്യത്തിന് മൗനമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

മാര്‍ച്ച് 26നാണ് കലാപം തുടങ്ങിയത്. വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. റാണിഗഞ്ചില്‍ മഹേഷ് മണ്ടലും അസന്‍സോളില്‍ സിബ്ത്തുല്ല റാഷിദും. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സംഘര്‍ഷമുണ്ടായ ഉടനെ കലാപ മേഖല സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തടയിട്ടു. പിന്നീട് അല്‍പ്പം വൈകിയാണ് ഗവര്‍ണര്‍ സംഘര്‍ഷ മേഖലയില്‍ എത്തിയത്. ഐജിയോടും കളക്ടറോളും വിഷയം ചോദിച്ചറിഞ്ഞിരുന്നുവെന്നും അവര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തനാണെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മകന്‍ കൊല്ലപ്പെട്ട ഇമാമിനെയും കണ്ടില്ല

മകന്‍ കൊല്ലപ്പെട്ട ഇമാമിനെയും കണ്ടില്ല

അതേസമയം, ഗവര്‍ണര്‍ വിവേചനം കാട്ടിയതിലുള്ള അമര്‍ഷം ചിലര്‍ പ്രകടിപ്പിച്ചു. ഗവര്‍ണര്‍ തങ്ങളെ കാണാനെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. മുസ്ലും ഭൂരിപക്ഷ പ്രദേശമായ ചെലിദംഗയിലെ അധ്യാപകനാണ് ഇദ്ദേഹം. സര്‍ക്കാരിന്റെ മേധാവിയാണ് ഗവര്‍ണര്‍. അദ്ദേഹം ഏതെങ്കിലും മതവിഭാഗത്തിന്റെ മേധാവിയാണെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കാണണമായിരുന്നു. ഗവര്‍ണര്‍ തൊട്ടടുത്ത പ്രദേശത്ത് വരെ വന്നിട്ട് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാത്തത് ശരിയായില്ല. ചുരുങ്ങിയത് മകന്‍ കൊല്ലപ്പെട്ട പള്ളി ഇമാമിനെയെങ്കിലും ഗവര്‍ണര്‍ സന്ദര്‍ശിക്കണമായിരുന്നുവെന്നും താരിഖ് പറഞ്ഞു. അസന്‍സോളില്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ച വീടിന്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട സിബ്തുല്ല വീട്. ഇവിടെ സന്ദര്‍ശിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തെത്തി.

വിദ്യാര്‍ഥികള്‍ കാത്തുനിന്നു

വിദ്യാര്‍ഥികള്‍ കാത്തുനിന്നു

നിലവിലെ സാഹചര്യത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത ഒരുപാട് വിദ്യാര്‍ഥികളും ഗവര്‍ണറെ കാത്തുനിന്നിരുന്നു. അവരെയും ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നില്ല. മറ്റൊരു വേളയില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കണമെന്ന് ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ കാണാതെ മടങ്ങിയെന്നും 16കാരന്‍ നദീം റസ പറഞ്ഞു. ചെലിദംഗയില്‍ 200ലധികം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിട്ടില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഗവര്‍ണര്‍ ന്യൂനപക്ഷത്തെ പൂര്‍ണമായും തഴഞ്ഞുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ മുഹമ്മദ് നാസിം അന്‍സാരി ആരോപിച്ചു. പോലീസ് കളിച്ച ചില നീക്കങ്ങളും പ്രദേശത്തുകാര്‍ വെളിപ്പെടുത്തി.

പോലീസുകാര്‍ ചെയ്തത്

പോലീസുകാര്‍ ചെയ്തത്

ഗവര്‍ണര്‍ എത്തിയ ദിവസം രാവിലെ തന്നെ പോലീസുകാര്‍ പ്രദേശത്ത് വന്നിരുന്നു. അക്രമികള്‍ നശിപ്പിച്ച കടകളെല്ലാം വേഗം തുറക്കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടു. കലാപത്തില്‍ അഗ്നിക്കിരയാക്കപ്പെട്ട വാഹനങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുകയായിരുന്നു. എല്ലാം കൂട്ടിയിട്ട് പോലീസ് മൂടിവച്ചു. വീടുകള്‍ അലങ്കരിക്കാനും പോലീസ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ ഈ മേഖലയിലൊന്നും ഗവര്‍ണര്‍ ഇറങ്ങിയില്ല. കല്യാണ്‍പൂരിലെ കമ്യൂണിറ്റി ഹാളില്‍ ക്യാംപ് ചെയ്തവരെ മാത്രമാണ് ഗവര്‍ണര്‍ കണ്ടത്. പിന്നെ ചന്ത്മാരിയിലും അദ്ദഹേം പോയി. ഇവിടെ കുറച്ചുനേരം മാത്രമാണ് നിന്നത്. ആവലാതികള്‍ പറയാന്‍ പോലീസ് സമ്മതിച്ചില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. വീടും കടയും തകര്‍ക്കപ്പെട്ട ഗീതാ ദേവി, ഗവര്‍ണര്‍ എത്താത്തതില്‍ നീരസം പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+