ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തേരോട്ടം; 3910 പഞ്ചായത്തുകളില്‍ വിജയിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ട.ം മമതയുടെ പാര്‍ട്ടി ബഹുദൂരം മുന്നിലാണ്. 3910 ഗ്രാമപഞ്ചായത്തുകളില്‍ അവര്‍ ഇതുവരെ വിജയിച്ചിരിക്കുകയാണ്. 25268 പഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ബിജെപി ഇതുവരെ 705 ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ചിട്ടുണ്ട്. അതേസമയം അക്രമത്തെ തുടര്‍ന്ന് പോളിംഗ് ഫലം തന്നെ സംസ്ഥാനത്ത് അപ്രസക്തമായിരിക്കുകയാണ്.
ഗവര്‍ണര്‍ സിവി ആനന്ദ ബോസ് വോട്ടര്‍മാരെ അഭിനന്ദിച്ചു. ഈ തെരഞ്ഞെടുപ്പ് അക്രമത്തിനും, അഴിമതിക്കുമെതിരെ പോരാട്ടമായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പുനപ്പരിശോധന നടത്തേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം തെരഞ്ഞെടുപ്പില്‍ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്ന് ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി അഗ്നിമിത്ര പോള്‍ പറഞ്ഞു. ഇത്രത്തോളം അക്രമം നടന്നപ്പോള്‍ തന്നെ എല്ലാം പ്രതീക്ഷിച്ചിരുന്നു. ഇതൊരു ജനവിധിയല്ല. മമത ബാനര്‍ജിയുടെ ഗുണ്ടാ സംഘം ബലം പ്രയോഗിച്ച് നേടിയ വിജയമാണ്.

അവരുടെ ഇഷ്ടപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര സുരക്ഷാ സേനകള്‍ക്കൊന്നും പലയിടത്തും എത്താന്‍ സാധിച്ചിരുന്നില്ല. പല പോളിംഗ് സ്‌റ്റേഷനുകളിലും സിസിടിവികള്‍ സ്ഥാപിച്ചിരുന്നില്ല. പലയിടത്തും നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ജനങ്ങള്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ തെരുവില്‍ ഇറങ്ങിയാല്‍ ബംഗാള്‍ ബിജെപി വിജയിക്കുമെന്നും അഗ്നിമിത്ര പോള്‍ പറഞ്ഞു.തൃണമൂല്‍ മൊത്തം 16330 ഗ്രാമപഞ്ചായത്ത് സീറ്റുകളാണ് വിജയിച്ചത്.
ഇതുവരെ 23344 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. 3002 സീറ്റുകളില്‍ ടിഎംസി ലീഡും ചെയ്യുന്നുണ്ട്. ബിജെപി ഇതുവരെ 3790 സീറ്റിലാണ് വിജയിച്ചത്. 802 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ടിഎംസിയുടെ ലീഡ് മറികടക്കാവുന്നതിലും അപ്പുറത്താണ്. ഇതോടെ അവര്‍ വമ്പന്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇടതു സഖ്യം 1365 സീറ്റുകളാണ് നേടിയത്. സിപിഎം അതില്‍ 1206 സീറ്റുകളില്‍ വിജയം നേടി. ഇടതുപക്ഷം 621 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് 886 സീറ്റില്‍ വിജയിച്ചു. 256 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇതുവരെ ഫലം പ്രഖ്യാപിച്ച 18 സിലാ പരിഷത്തുകളിലും തൃണമൂലാണ് വിജയിച്ചത്. 30 എണ്ണത്തില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഎം ഒരു പരിഷത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. 928 സിലാ പരിഷത്ത് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.ബിജെപി ബംഗാളില്‍ മുന്നേറാന്‍ ബുദ്ധിമുട്ടുകയാണെന്ന് ടിഎംസി നേതാവ് ബാബുല്‍ സുപ്രിയോ പറഞ്ഞു.
തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നതിലാണ് അവര്‍ മുന്നില്‍ നില്‍ക്കുന്നത്. ആളുകള്‍ അവരെ തള്ളിക്കളഞ്ഞു എന്നതിലാണ് അവര്‍ക്ക് ഭയമുള്ളത്. ബംഗാളിലെ ജനങ്ങള്‍ ശക്തവും, വ്യക്തവുമായി വിധി പറഞ്ഞ് കഴിഞ്ഞുവെന്നും ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തു. അതേസമയം പ്രതിപക്ഷം മമതയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ എല്ലാവരും മമതയ്ക്ക് വോട്ട് ചെയ്തു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ്. വമ്പന്‍ ജയം അവിടെയും ആവര്‍ത്തിക്കുമെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.












Click it and Unblock the Notifications