വിമാനത്തിന് സെക്കന്റുകൾക്കുള്ളിൽ സംഭവിച്ചത് എന്ത്? ടേക്ക് ഓഫിന് മുമ്പ് പ്രശ്നമുണ്ടായോ? ഷാജി കരുണാകരൻ പറയുന്നു
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ബ്ലാക്ക് ബോക്സ് അടക്കമുള്ളവ കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം സംബന്ധിച്ച് അന്താരാഷ്ട്ര പ്രശസ്തരായ വിദ്ധഗ്ദരുടെ പലതരത്തിലുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു.
ടേക്ക് ഓഫിന് മുമ്പ് വിമാനത്തില്‍ എന്തെങ്കിലും തരത്തിലുള്ള കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നാണ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറും ഈ മേഖലയിൽ 50 വർഷത്തിലധികം പ്രവൃത്തി പരിചയവുമുള്ള ഷാജി കരുണാകരൻ വ്യക്തമാക്കുന്നത്. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംവിധാനങ്ങളും ഫ്ലൈറ്റ് ഓപ്പറേഷൻസിന് കംഫർട്ടബിൾ ആയിട്ടുള്ള ഒരു സിറ്റുവേഷനിൽ മാത്രമേ ഒരു എയർക്രാഫ്റ്റ് ബേയില്‍ നിന്ന് പുറപ്പെടുകയുള്ളു. ആദ്യം പൈലറ്റ് എയർക്രാഫ്റ്റ് പ്രിപ്പയർ ചെയ്യും. അതായത് അതിന്റെ ആവശ്യമുള്ള ഡേറ്റ എല്ലാം എൻട്രി ചെയ്യുകയും മറ്റേയാള്‍ കണ്‍ഫേം ചെയ്യുകയും ചെയ്യും. അതിന് ശേഷമാണ് ഡിപ്പാർച്ചറിന് ഒരുങ്ങുന്നത്. അതിനു മുമ്പായിട്ട് ഒരുപാട് പ്രൊസീജറുകൾ വേറേയും ഉണ്ട്. എയർക്രാഫ്റ്റ് എഞ്ചിനീയർ എയർക്രാഫ്റ്റ് ഇൻസ്പെക്ട് ചെയ്ത് സെർട്ടിഫൈ ചെയ്തിരിക്കും.
ലോഡ് ആൻഡ് ഡ്രിം, അതായത് എത്ര വെയിറ്റ് കയറിയിട്ടുണ്ട് എത്ര ആൾക്കാരുണ്ട് തുടങ്ങിയ ഭാരം സംബന്ധിച്ച എല്ലാ ഡീറ്റെയിൽസും പരിശോധിച്ച് പൈലറ്റിനെ കൊണ്ട് സൈൻചെയ്യിക്കും. എല്ലാ എയർ ക്രാഫ്റ്റിനും മോഡ് കൺട്രോൾ യൂണിറ്റ് എന്ന് പറഞ്ഞ ഒരു കമ്പ്യൂട്ടർ ഉണ്ട്. അതിൽ ഡേറ്റ ഫീഡ് ചെയ്തു കഴിയുമ്പോൾ പൈലറ്റുമാർക്ക് അതിന് അകത്ത് നിന്നും ഇൻപുട്ട് കിട്ടും.
ഓരോ കോൺഫിഗറേഷൻ സംവിധാനങ്ങളും, അതായത് ഫ്ലാപ്പ് എത്ര പൊസിഷനിൽ ആയിരിക്കണം എൻജിൻ ത്രസ്റ്റ് എത്ര വേണം, സ്പീഡ് അങ്ങനെയുള്ള എല്ലാ ഡീറ്റെയിൽസും പൈലറ്റ്സിന് കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കും. അതനുസരിച്ചാണ് പൈലറ്റ് പിന്നെ ഓപ്പറേറ്റ് ചെയ്യുന്നത്. ടേക്ഔട്ട് റൺവേയുടെ എൻഡിൽ ചെന്നു കഴിഞ്ഞിട്ട് ടേക്ക് ഓഫിനായി തോട്ടിൽ അഡ്വാൻസ് ചെയ്യുന്ന സമയത്ത് ഏതെങ്കിലും കോൺഫിഗറേഷൻ ശരിയല്ല, അല്ലെങ്കില്‍ ടേക് ഓഫ് കോൺഫിഗറേഷനുമായിട്ട് മാച്ച് ചെയ്യുന്നില്ല എന്ന ഒരു സാഹചര്യം ഉണ്ടായാല്‍ കോക്പിറ്റില്‍ മുന്നറിയിപ്പ് വരും.
വാണിങ്സ് ലൈറ്റ്, മാസ്റ്റർ വാണിങ്, സൗണ്ട് വാണിങ് തുടങ്ങിയ പലതരത്തിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പൈലറ്റിനും ഈ ടേക്ക് ഓഫ് വാണിങിനെ മറികടന്നുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ആ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമേ ടേക്ക് ഓഫിനായി സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇവിടേയും എയർക്രാഫ്റ്റിന്റെ കോൺഫിഗറേഷനില്‍ ടേക്ക് ഓഫിന് മുമ്പ് എന്തെങ്കിലും പ്രശ്നം ഉണ്ടായി എന്ന സൂചനകള്‍ക്ക് വലിയ പ്രാധന്യമില്ല. എങ്കിലും ഫ്ലാപ്പ് എക്സ്റ്റെൻഡ് ചെയ്തിട്ടില്ല എന്നൊരു വിലയിരുത്തല്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായ ഒരു വിലയിരുത്തല്‍ സാധ്യമല്ല. എങ്കിലും ഫ്ലാപ്പ് എക്സ്റ്റൻഡ് ചെയ്തതായിട്ട് കാണുന്നില്ല. നിറയെ യാത്രക്കാരും വലിയ തോതില്‍ എണ്ണയും ഉള്ളതിനാല്‍ പരമാവധി ഭാരമുണ്ടായിരിക്കും. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് യാതൊരു പ്രശനവും ഇല്ലാതിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പിന്നെ റൊട്ടേഷനല്‍ സ്പീഡ് എന്ന ഘട്ടത്തില്‍ എത്തിയാല്‍ ടേക്ക് ഓഫ് ചെയ്തേ മതിയാകൂ. അല്ലാതെ ആ സമയത്ത് ടേക്ക് ഓഫ് ചെയ്താല്‍ കൂടുതല്‍ അപകടത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു.
ലാൻഡിങ് ഗിയർ എന്തുകൊണ്ട് റിട്രാക്ട് ചെയ്തില്ല എന്നുള്ള ഒരു സംശയം ഇപ്പോഴുമുണ്ട്. നോർമലി ഒരു 100 അടി ആൾട്ടിറ്യൂഡില്‍ എത്തുമ്പോള്‍ തന്നെ ഇത് നടക്കേണ്ടതാണ്. സഹപൈലറ്റാണ് ഗിയർ റിട്രാക്ട് ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ ലാന്‍ഡിങ് ഗിയർ റിട്രാക്ട് ചെയ്തതായി കാണുന്നില്ല. എന്തുകൊണ്ട് എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ഇല്ലെങ്കിലും ഈ രണ്ട് സംശയാസ്പദമായ കാര്യങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications