Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയവും ദ്രാവിഡ മോഡലും തമ്മിലെന്ത് ബന്ധം: കെ അണ്ണാമലൈ

മധുര: ദ്രാവിഡ മോഡൽ ഭരണത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയം നേടിയെങ്കിലും ടീമിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കളിക്കാരനും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദ്രാവിഡ മോഡൽ ഭരണത്തിന്റെ വിജയത്തെ കെ അണ്ണാമലൈ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഐ പി എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ ടീമിന്റെ വിജയം ഗുജറാത്ത് മോഡലിന് മേൽ ഡി എം കെയുടെ ദ്രാവിഡ മോഡലിന്റെ വിജയമായി തമിഴ്‌നാട്ടിലെ വ്യവസായ മന്ത്രി ടി ആർ ബി രാജ ബന്ധപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അണ്ണാമലൈ രംഗത്ത് വന്നത്. ഇത്തരമൊരു താരതമ്യത്തിന് സാധിക്കുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

 annamali

"ഇത് ടി ആർ ബി രാജയുടെ മണ്ടത്തരമാണ് കാണിക്കുന്നത്, കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഒരു കളിക്കാരനും സിഎസ്കെ ടീമിൽ ഉണ്ടായിരുന്നില്ല, അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള മൂന്ന് കളിക്കാർ ഗുജറാത്ത് ടീമിലുണ്ടായിരുന്നു. ഫൈനല്‍ മത്സരത്തിൽ ബി ജെ പി എംഎൽഎയുടെ ഭർത്താവായ രവീന്ദ്ര ജഡേജയാണ് അവസാന പന്തിൽ വിജയ റൺസ് നേടിയത്. ജഡേജ തന്റെ ഭാര്യക്ക് വേണ്ടി വോട്ട് തേടിയിട്ടുണ്ട്. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി ജെ പി സഖ്യം വിജയിക്കും. വിജയത്തിന് ശേഷം, ചെന്നൈ ടീം പെരുമാൾ ക്ഷേത്രത്തിൽ പോയി കപ്പ് വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു, "- ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ ഉടൻ അറസ്റ്റുചെയ്യാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്നും അണ്ണാമലൈ മറുപടി നൽകി. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ 19 ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അദ്ദേഹം ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നത്. കുറ്റം തെളിയിക്കപ്പെടാത്തതിനാലാണ് വൈരമുത്തുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബി ജെ പിയുടെ പദയാത്ര ജൂലൈ 9 ന് രാമേശ്വരത്ത് നിന്ന് ആരംഭിക്കുമെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സ്റ്റാലിന്‍ മന്ത്രിസഭയിലെ വകുപ്പ് മാറ്റത്തേയും അണ്ണാമലെ രൂക്ഷമായി വിമർശിച്ചു. "പി ടി ആർ പളനിവേൽ ത്യാഗരാജന്റെ വകുപ്പ് മാറ്റുന്നത് മധുരൈ മണ്ണിനോടുള്ള ഡിഎംകെയുടെ വഞ്ചനയാണ്," ഡിഎംകെയുടെ അടുത്ത കുടുംബാംഗങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് പിടിആർ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന തമിഴ്നാട്ടുകാരനയ സായ് സുദർശനെയും ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ പ്രശംസിച്ചു. "96 റൺസ് ഒരു തമിഴൻ അടിച്ചു, ഞങ്ങൾ അതും ആഘോഷിക്കും. ഒരു തമിഴൻ പോലും സിഎസ്‌കെയിൽ കളിച്ചിട്ടില്ല. എന്നാൽ എംഎസ് ധോണി കാരണം ഞങ്ങൾ ഇപ്പോഴും ആഘോഷിക്കുന്നു. വിജയിച്ച റൺ ബിജെപി പ്രവർത്തകൻ നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു, "അണ്ണാമലൈ കൂട്ടിച്ചേർത്തു.

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഗുജറാത്ത് ടൈറ്റൻസിനെ ഡക്ക് വർത്ത് ലൂയീസ് നിയമപ്രകാരമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെടുത്തിയത്. ഒ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തിൽ 10 റൺസ് നേടിയതാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള സി‌എസ്‌കെയെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഉയത്തിയ കൂറ്റൻ സ്‌കോർ മറികടക്കാന്‍ സഹായിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+