എന്തിനാണ് പൗരത്വ ബില്ല് പാസാക്കിയത്? ചര്‍ച്ച ചെയ്യേണ്ടത് മറ്റു പ്രധാന വിഷയങ്ങള്‍- കെജ്രിവാള്‍
ദില്ലി: രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന വേളയില്‍ എന്തിനാണ് പൗരത്വ ബില്ല് പാസാക്കിയതെന്ന് ചോദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഈ സമയംതന്നെ എന്തിനാണ് ഇത്തരമൊരു വിവാദ ബില്ല് പാസാക്കിയതെന്ന് ആജ് തത്തിന്റെ പരിപാടിയില്‍ സംസാരിക്കവെ കെജ്രിവാള്‍ ചോദിച്ചു.

ഒട്ടേറെ വലിയ പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്ന വേളയില്‍... തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചിരിക്കുന്നു, സാമ്പത്തികമായി തകര്‍ച്ച നേരിടുന്നു, ജോലിക്ക് വേണ്ടി യുവാക്കള്‍ അലയുകയാണ്, അവശ്യ വസ്തുക്കള്‍ക്കെല്ലാം വില വര്‍ധിച്ചിരിക്കുന്നു... പൗരത്വ ബില്ലിന്‍മേല്‍ ചര്‍ച്ചകളും പോരടിക്കലും തുടരുന്നതിന് പകരം രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ട് വരണം. പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
ദില്ലിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിന് ലഫ്. ജനറലിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാന്‍ സമയം തേടിയിട്ടുണ്ട്. 22 സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. ഭാവി തലമുറ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നു. അവരെ ശ്രദ്ധിക്കേണ്ട സമയമാണിത്. കാരണം അവരാണ് നാളെയുടെ വക്താക്കള്‍.
Recommended Video
സമരത്തിനിടെ അക്രമമുണ്ടായതിനെ അപലപിക്കുന്നു. ആരാണ് അക്രമം നടത്തിയത് എന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. ശേഷം അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപി ഭരണത്തില്‍ ദില്ലിയിലെ ജനങ്ങള്‍ സന്തോഷത്തിലാണ്. ബിജെപി പറയുന്ന മറിച്ചുള്ള കാര്യങ്ങള്‍ കാര്യമാക്കേണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications