Get Updates
Get notified of breaking news, exclusive insights, and must-see stories!

കാളയെ കൊല്ലാമെങ്കില്‍ പശുവിനേയും കൊന്നാലെന്ത്: ഗോവധ നിരോധനം പിന്‍വലിക്കും? സൂചനയുമായി കർണാടക മന്ത്രി

മൈസൂരു: പശുവിനെ കൊല്ലുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി കർണാടക മന്ത്രി കെ വെങ്കിടേഷ്. പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നതിനും ചത്തവയെ സംസ്കരിക്കുന്നതിനും കർഷകർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കർണാടകയിലെ മൃഗസംരക്ഷണ, വെറ്ററിനറി സയൻസ് മന്ത്രി കെ വെങ്കിടേഷ് വ്യക്തമാക്കി. എരുമകളെയും കാളകളെയും കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിക്കുന്നു.

സംസ്ഥാനത്തെ കർഷകരുടെ വലിയ താൽപര്യം മുൻനിർത്തിയാണ് ബില്ലിൽ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ്, കർണാടക ഗോഹത്യ തടയൽ, കന്നുകാലികളെ സംരക്ഷിക്കൽ (ഭേദഗതി) ബിൽ, തുടങ്ങിയവ പിന്‍വലിക്കാന്‍ ആലോചിക്കുന്ന സമയത്താണ് മന്ത്രി തന്നെ ഇത്തരമൊരു ചോദ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ ഫാംഹൗസിൽ പശുചത്തപ്പോൾ വലിയ പ്രശ്നം താനും അഭിമുഖീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

karnataka

2021ൽ അന്നത്തെ ഭരണകക്ഷിയായ ബിജെപിയാണ് സംസ്ഥാന നിയമസഭയിൽ ഈ രണ്ട് ബില്ലുകളും പാസാക്കിയത്. 1964 ലെ ഗോവധ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയായ യഡിയൂരപ്പ രണ്ട് ബില്ലുകള്‍ കൊണ്ടുവുന്നത്. 1964ലെ ഉപാധികളോടെ കശാപ്പ് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതിന് വിരുദ്ധമായി കർശന ഉപാധികളായിരുന്നു ബി ജെ പി സർക്കാർ കൊണ്ടുവന്ന നിയമത്തിലുണ്ടായിരുന്നത്.

സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂർണമായി നിരോധിക്കണമെന്നും പശക്കടത്ത്, നിയമവിരുദ്ധ ഗതാഗതം, പശുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബിൽ ആവശ്യപ്പെടുന്നു. ഓർഡിനൻസ് അനുസരിച്ച്, കന്നുകാലികളെ കശാപ്പ് ചെയ്താൽ 3-7 വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടർന്നുള്ള കുറ്റങ്ങൾക്ക് ഏഴു വർഷം തടവും ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

13 വയസ്സ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് നിയമം പറയുന്നത്. 2020 ഡിസംബറിൽ ബിജെപി സർക്കാർ കർണാടക നിയമസഭയിൽ ബിൽ പാസാക്കിയപ്പോൾ പ്രതിഷേധം ഉയർത്തിയ കോൺഗ്രസ് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം തിരുത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് ഗോവധ നിരോധന നിയമം പിന്‍വലിക്കല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+