പ്രേമമെന്നാല്‍ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്നതല്ല; പിന്നെ എന്താണ്?; ശാസ്ത്രജ്ഞന്‍ പറയുന്നു

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

അലഹബാദ്: കണ്ണും മൂക്കും ഇല്ലാത്ത അനുഭവമാണ് പ്രേമം എന്ന് ചിലര്‍ പറയും. കവികള്‍ ഇതിനെ പാടിപ്പുകഴ്ത്തും. വാലന്റൈന്‍സ് ആഘോഷത്തിന്റെ സമയം കൂടി ആയതിനാല്‍ എല്ലായിടത്തും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സമ്മാനങ്ങളുമൊക്കെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പ്രേമം? ശാസ്ത്രീയമായി പറഞ്ഞാല്‍ തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനം മാത്രമാണ് ഈ പ്രേമം.

അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് ബെഞ്ചമിന്‍ നെതന്യാഹു... പ്രധാനമന്ത്രി ആയി തുടരുക തന്നെ ചെയ്യും.

അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ബയോകെമിസ്റ്റ് പ്രൊഫസര്‍ എസ്‌ഐ റിസ്വിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എന്‍ഡോര്‍ഫിന്‍ എന്നറിയപ്പെടുന്ന ഒരു തരം കെമിക്കലുകളുടെ തലച്ചോറിലെ പ്രവര്‍ത്തനം മൂലമാണ് പ്രണയത്തിലാണെന്ന അനുഭവം നല്‍കുന്നതെന്ന് പ്രായത്തെയും, വികാരങ്ങളെയും ഡീകോഡ് ചെയ്ത് ലോകപ്രശസ്തനായ റിസ്വി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങള്‍ അമേരിക്കന്‍ ഗവേഷണ ജേണലായ ലൈഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

luv

ഡോപ്പമിന്‍, നോര്‍ എപിനെഫ്രിന്‍ ലെവല്‍ ഉയരുന്നത് വഴിയും പ്രണയമെന്ന വികാരം ഉയരുമെന്ന് റിസ്വി പറയുന്നു. ഈ കെമിക്കലുകളുടെ പ്രവര്‍ത്തനം മൂലം വികാരപരമായി അടുപ്പമള്ള വ്യക്തിയോട് പ്രണയം വര്‍ദ്ധിപ്പിക്കും. ഇതുവഴിയാണ് പ്രണയം സുന്ദരമായ അനുഭവമായി മാറുന്നത്. പ്രണയത്തില്‍ അകപ്പെടുന്നവര്‍ പങ്കാളിക്കായി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാകുന്ന കാഴ്ച ശ്രദ്ധിച്ചതോടെയാണ് പ്രണയത്തിന് പിന്നിലെ രഹസ്യം ഇദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയത്.

തലച്ചോറില്‍ തന്നെയുള്ള പിറ്റിയൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഓക്‌സിടോസിനും പ്രണയത്തില്‍ ഒരു റോള്‍ നിര്‍വ്വഹിക്കുന്നു. ആലിംഗനം മുതല്‍ കൂടുതല്‍ അടുപ്പമേറിയ ബന്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന ലൗ ഹോര്‍മോണാണ് ഈ ഓക്‌സിടോസിന്‍. ഇത് നല്‍കിയാല്‍ മൃഗങ്ങള്‍ പോലും പ്രേമിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം പുരുഷന്‍മാര്‍ ഭംഗിയും യുവത്വവും നോക്കി എതിര്‍ലിംഗത്തോട് ആകര്‍ഷിക്കപ്പെടുമ്പോള്‍, സ്ത്രീ തങ്ങള്‍ക്ക് പദവിയും, സമ്പത്തും നല്‍കുന്നവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും മറ്റൊരു ഗവേഷകനായ ഫിഷര്‍ പറയുന്നു.

English summary
What’s love Mere chemical reactions, explains Allahabad University scientist

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്