ബ്രാഹ്മണർ ബിജെപിയെ കൈവിടുമോ? യുപിയിൽ നടക്കാൻ പോകുന്നത്.. സർവ്വേ ഫലം
ലഖ്നൗ; ജാതി രാഷ്ട്രീയം നിർണായകമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇത്തവണ പക്ഷേ സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നായിരുന്നു ചർച്ചകൾ. പ്രത്യേകിച്ച് ബിജെപിയെ പിന്തുണയ്ക്കുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്മണർ ഉൾപ്പെടെ ഇത്തവണ മാറി ചിന്തിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇക്കുറി അത്തരത്തിലുള്ള അട്ടിമറികൾ ഉണ്ടാകുമോ?തെരഞ്ഞെടുപ്പില്‍ പുതിയ ജാതിസമവാക്യങ്ങൾ യുപിയിൽ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ചുള്ള ഏഷ്യാനെറ്റ്- ജൻ കി ബാത്ത് സർവ്വേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

സമുദായങ്ങളൊന്നും മാറി ചിന്തിക്കില്ലെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. സമാജ്വാദി പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ജാട്ട് സമുദായത്തിലെ 60 ശതമാനം പേരും അഖിലേഷിനും എസ്പിക്കും വോട്ട് ചെയ്യുമെന്ന് സർവ്വേയിൽ വ്യക്തമാക്കി. അതേസമയം 30 ശതമാനം പേർ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. അഞ്ച് ശതമാനം പേർ കോൺഗ്രസിനും ബിഎസ്പിക്കും പിന്തുണ പ്രഖ്യാപിച്ചത്. എസ്.പിയുടെ ശക്തി സ്ത്രോസായ യാദവ വിഭാ ഗവും പാർട്ടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. 90 ശതമാനം പേരാണ് എസ്പിയെ അനുകൂലിച്ചത്. അതേസമയം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് 10 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകി യാദവർ ഒഴികെയുള്ള ഒബിസി വിഭാഗത്തിന്റെ പിന്തുണ ബിജെപിയ്ക്കായിരിക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്ു.

ഏകദേശം 70 ശതമാനത്തോളം ഒബിസി വോട്ടർമാർ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് സർവ്വേയിൽ വ്യക്തമാക്കിയിരിക്കുന്നത്. പത്ത് തമാനം പേരാണ് എസ്പിക്ക് പിന്തുണ നൽകുമെന്ന് പ്രതികരിച്ചത്. അതേസമയം സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്മണരുടെ നിലപാട് എന്തായിരിക്കും?യുപിയിൽ നിർണായക വിഭാഗങ്ങളായ ബ്രാഹ്മണർ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥ് ബ്രാഹ്മണരെ തഴയുന്നുവെന്ന ആക്ഷേപമാണ് ബ്രാഹ്മണ സമുദായം ഉയർത്തിയത്. ഗുണ്ടാ നേതാവ് വികാസ് ദുബെ ഏറ്റുമുട്ടൽ കൊപാതകത്തിൽ പോലും യോഗിക്കെതിരെ പരസ്യമായി എതിർപ്പുകൾ ഉയർത്തി സമുദായ നേതാക്കൾ രംഗത്തെത്തിയിരുന്നു. യോഗിക്ക് കീഴിൽ സമുദായത്തിന്റെ സ്വാധീനം ക്ഷയിക്കുകയാണെന്നും ഇവർ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഊ സാഹര്യത്തിൽ ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായ ബ്രാഹ്മണർ ഇത്തവണ മാറി ചിന്തിക്കുമോയെന്ന ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ബ്രാഹ്മണർ ബിജെപിയെ കൈവിടില്ലെന്ന് തന്നെയാണ് സർവ്വേ വ്യക്തമാക്കുന്ത്. 70 ശതമാനം പേരും തങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. അതേസമയം 20 ശതമാനം പേർ എസ്പിക്കും പത്ത് ശതമാനം പേർ ബിഎസ്പിക്കും അഞ്ച് ശതമനം പേർ കോൺഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു. അതേസനയം ജാദവ് സമുദായത്തില്‍ 30 ശതമാനം ബിജെപിയേയും 25 ശതമാനം എസ്.പി സഖ്യത്തേയും പിന്തുണയ്ക്കുമെന്ന് സർവ്വേ പറയുന്നു. ജാദവർ ഒഴികെയുള്ള പട്ടിക വിഭാഗത്തിൽ നിന്നുള്ളവരുടെ പിന്തുണയും ബിജെപിയ്ക്കാണ് . 40 ശതമാനം പേരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അതേഇത്തവണയും മുസ്ലീം വിഭാഗത്തിന്റെ പിന്തുണ എസ്പിക്ക് ലഭിക്കും. 80 ശതമാനം പേരാണ് അഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ പെടട്ിയിലാക്കാമെന്ന് പ്രതീക്ഷിച്ച കോണ്ഡഗ്രസിന് വെറും 7 ശതമാനം പേരുടെ പിന്തുണ മാത്രമാണ് മുസ്ലീം വിഭാഗത്തിൽ നിന്നും ഉള്ളത്. ബിഎസ്പിയെ പത്ത് ശതമാനം പേരും ബിജെപിയെ 3 ശതമാനം പേരും സർവ്വേയിൽ പിന്തുണച്ചു.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications