Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ മാന്ത്രികന്‍: പ്രശാന്തിന് പകരക്കാരന്‍, ആരാണ് ആ ബുദ്ധികേന്ദ്രം

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ മറ്റൊരു പ്രബല ശക്തി കൂടിയുണ്ടോ? ജയിച്ചത് മുതലുള്ള ആളുകള്‍ക്കുള്ള സംശയമാണിത്. ഇനി സംശയിക്കേണ്ടതില്ല. അങ്ങനെ ഒരാളുണ്ട്. വളരെ അദൃശ്യനായ വ്യക്തി. എല്ലാ നേതാക്കളുമായും മികച്ച ബന്ധമാണ് ആ മിടുക്കനായ തന്ത്രജ്ഞനുള്ളത്.

എന്നാല്‍ ഒരിക്കല്‍ പോലും ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ ആ തന്ത്രജ്ഞന് താല്‍പര്യമില്ല. പ്രശാന്ത് കിഷോറിന് പകരം കോണ്‍ഗ്രസ് സ്വന്തമാക്കിയതാണ് ഈ തന്ത്രജ്ഞനെ. അത് കര്‍ണാടകയില്‍ വന്‍ വിജയമായിരിക്കുകയാണ്. സുനില്‍ കനുഗോലുമാണ് ആ തന്ത്രജ്ഞന്‍. കര്‍ണാടക കഴിഞ്ഞതിനാല്‍ ഇനി തെലങ്കാന അടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിന്റെ ടാര്‍ഗറ്റിലുണ്ട്.

sunil kanugolu

സുനിലിന്റെ റോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒരിക്കലും തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസ് പ്രചാരണം എങ്ങനെ വേണമെന്ന് തീരുമാനിച്ചത് സുനിലാണ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മികച്ച കൗണ്ടര്‍ കോണ്‍ഗ്രസ് ഒരുക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചത്. അത് മാത്രമല്ല കോണ്‍ഗ്രസ് അതില്‍ വിജയിക്കുകയും ചെയ്തു.

സുനിലിന്റെ കൈയ്യില്‍ നിരവധി ഐഡിയകളുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മുന്‍കൂട്ടി കാണാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്. ആന്ധ്രപ്രദേശിലാണ് സുനിലിന്റെ ജനനവും വളര്‍ച്ചയുമെല്ലാം. എന്നാല്‍ കര്‍ണാടകത്തിലും അദ്ദേഹത്തിന് വേരുകളുണ്ട്. നിലവില്‍ അദ്ദേഹം താമസിക്കുന്നതും ജീവിക്കുന്നതും ബെംഗളൂരുവിലാണ്.

സുനില്‍ നേരത്തെ രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമായിട്ടുള്ള ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ ആശവുമായി ചേര്‍ന്ന് പോകുന്നത് കൊണ്ട് കൂടിയാണ് അദ്ദേഹം ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണം. നേതാക്കളുമായുള്ള വ്യക്തിബന്ധവും, അത് പാര്‍ട്ടിയുടെ ക്യാമ്പയിനായി ഗംഭീരമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് സുനിലിന്റെ രീതി.

പക്ഷേ സുനിലിനെ ആരും പൊതുമധ്യത്തില്‍ കാണില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആ രീതിയിലാണ്. ഫീല്‍ഡ് സര്‍വേയിലൂടെ ശേഖരിച്ച ഡാറ്റയാണ് സുനിലിന്റെ പ്രധാന കരുത്ത്. കര്‍ണാടകയില്‍ പ്രധാനപ്പെട്ട നേതാക്കളുമായി സുനിലിന്റെ ബന്ധം വളരെ മികച്ചതായിരുന്നു.

സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, എന്നിവരുമായുള്ള സുനിലിന്റെ ബന്ധവും നല്ലതായത് കൊണ്ട് ഇവര്‍ക്കിടയില്‍ ഒരു ഗ്യാപ്പും വന്നില്ല. ഇരുവരെയും കൃത്യമായി സംയോജിപ്പിച്ച് കൊണ്ടുപോയതാണ് വിജയത്തിന് പ്രധാന കാരണമായത്. സുനില്‍ ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസില്‍ ചിലപ്പോള്‍ തമ്മിലടികള്‍ കാണാന്‍ സാധിച്ചേനെ.

നേരത്തെ തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനുമായും, തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയുമായും ഇതുപോലെ അടുത്ത ബന്ധമായിരുന്നു സുനിലിന് ഉണ്ടായിരുന്നത്. പ്രധാന നേതാക്കളുമായുള്ള സുനിലിന്റെ ശക്തമായ ബന്ധം അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനും എളുപ്പമാക്കും. കൃത്യമായ ഒരു വിഷയം കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുകയും, ബിജെപിയെ അതിലേക്ക് കൊണ്ടുവന്ന് വീഴ്ത്തുന്ന രീതിയാണ് സുനിലിന്റെ കരുത്ത്.

പേസിഎം പോലുള്ള ക്യാമ്പയിന്‍ സുനില്‍ കൊണ്ടുവന്നതാണ്. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ രൂപപ്പെടുത്തിയെടുത്തതും സുനിലിന്റെ ടീമാണ്. ഇനി വരാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പും, ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് സുനിലിന്റെ മുന്നിലുള്ള വലിയ ടാസ്‌കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+