Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ സീമാഞ്ചലിൽ ദേശീയ ഐക്യം തകർക്കുന്നതാര്? സുരക്ഷ പോലും ചോദ്യ ചിഹ്നം, ലക്ഷ്യം മുസ്ലീം പ്രീണനം

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ലാലു യാദവും അദ്ദേഹത്തിന്റെ കുടുംബവും നയിക്കുന്ന പാർട്ടിയായ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) നേതൃത്വത്തിൽ ബീഹാറിലെ സീമാഞ്ചൽ മേഖലയിൽ മുസ്ലീം പ്രീണന രാഷ്ട്രീയം ശക്തമായി പിടിമുറുക്കുകയാണ്. അടുത്ത കാലത്തായി കിഷൻഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ തുടങ്ങിയ ജില്ലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമായ അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റമാണ് മുസ്ലീം ജനസംഖ്യയിൽ കുത്തനെയുള്ള വർധനവിന് കാരണമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഈ സംഭവികാസം പ്രദേശത്തിന്റെ സാമൂഹിക-രാഷ്ട്രീയ സ്ഥിരതയ്ക്ക് തന്നെ ഭീഷണിയാവുകയും ദേശീയ ഐക്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. ചരിത്രകാരനായ ഗ്യാനേഷ് കുദാസിയ മുൻപ് ചൂണ്ടിക്കാട്ടിയത് പോലെ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ വിഭജന സമയത്തെ 42 ശതമാനത്തിൽ നിന്നും 2022ലെ 7.95 എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞതിന് സമാനമായ ഒരു സാഹചര്യമാണ് ബീഹാറിനെയും കാത്തിരിക്കുന്നതെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.

biharlaluandthejaswiyadav

സീമാഞ്ചലിൽ നിലവിൽ മുസ്ലീങ്ങൾ ഇപ്പോൾ പല ജില്ലകളിലും ജനസംഖ്യയുടെ 40-70 ശതമാനത്തോളം വരും. അതിൽ തന്നെ ഏറ്റവും ഉയർന്ന അനുപാതം കിഷൻഗഞ്ചിലാണ് രേഖെപ്പെടുത്തിയിരിക്കുന്നത്. ഇതാണ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ വൻതോതിൽ ആശ്രയിക്കാൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ സദാ ശ്രമിക്കുന്ന ആർജെഡി, കോൺഗ്രസ്, എഐഎംഐഎം എന്നിവരെ പ്രേരിപ്പിക്കുന്ന ഘടകം.

മുസ്ലീം വിഭാഗങ്ങളുമായുള്ള തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ റാബ്രി ദേവി ലാലു കുടുംബത്തിന്റെ വസതിയിൽ ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വരെയെത്തി കാര്യങ്ങൾ. എന്നാൽ ഇവ പലപ്പോഴും മറ്റ് സമുദായങ്ങളുടെ അതൃപ്‌തി ക്ഷണിച്ചു വരുത്തുന്നതാണ്, കൂടാതെ ഭിന്നിപ്പുണ്ടാവാനും കാരണമാവുന്നു എന്നാണ് വിലയിരുത്തൽ.

വിഭജനത്തിലും ബംഗ്ലാദേശ് വിമോചനയുദ്ധത്തിലും ബീഹാറിലെ മുസ്ലീം ജനസംഖ്യ വിവാദപരമായ പങ്ക് വഹിച്ചതായി ചരിത്രപരമായ പല പരാമർശങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സിന്ധ് അസംബ്ലി അംഗത്തിന്റെ സമീപകാല പരാമർശങ്ങൾ ഈ അവകാശവാദങ്ങളെ ഊട്ടിയുറപ്പിക്കുന്നു. പാകിസ്ഥാൻ സൃഷ്‌ടിക്കുന്നതിന് ബീഹാർ വംശജരായ മുസ്ലീങ്ങൾ നൽകിയ സംഭാവനകളെ ഇത് ഉയർത്തിക്കാട്ടുന്നു.

ആർജെഡിയുടെയും സഖ്യകക്ഷികളുടെയും മുസ്ലീം പ്രീണന നയങ്ങൾ, ബുദ്ധിമുട്ട് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം (സിഎഎ) പോലെയുള്ള പരിഷ്‌കാരങ്ങളെ എതിർക്കുന്നതിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥ അവഗണിക്കപ്പെടുമ്പോൾ തന്നെ മുസ്ലീം വോട്ടുകൾ നേടാനുള്ള ശ്രമങ്ങൾ ഇവിടെ നിർബാധം തുടരുകയാണ്.

സരസ്വതി പൂജാ ഘോഷയാത്രകൾക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ആർജെഡിയുടെ സ്വാധീനത്താൽ ബീഹാറിലെ ഹിന്ദു മതപരമായ പരിപാടികൾ തടസപ്പെടുത്തുന്നതിന്റെ റിപ്പോർട്ടുകൾ പാർട്ടിയുടെ പക്ഷപാതത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ്. കൂടാതെ സീമാഞ്ചൽ മേഖലയിലെ ചില സ്‌കൂളുകളിൽ വെള്ളിയാഴ്‌ചകൾ അവധിയായി പ്രഖ്യാപിക്കുന്നത് പോലെയുള്ള നടപടികൾ മേഖലയിലെ വർദ്ധിച്ചുവരുന്ന സാമുദായിക അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.

ഇതോടെയാണ് ഹിന്ദു ന്യൂനപക്ഷങ്ങൾ കടുത്ത പീഡനം നേരിടുന്ന ബംഗ്ലാദേശുമായുള്ള താരതമ്യം ഇവിടെ അനിവാര്യമായത്. സീമാഞ്ചലിലെ അനിയന്ത്രിതമായ മുസ്ലീം പ്രീണനം ബംഗ്ലാദേശിന് സമാനമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. ഇത് പ്രദേശത്തിന്റെ സാമൂഹിക ഘടനയ്ക്കും ഇന്ത്യയുടെ പരമാധികാരത്തിനും ഭീഷണിയാവും.

ബീഹാറിലെ നിലവിലെ സാഹചര്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വിപത്തുകളെക്കുറിച്ചും ദേശീയ ഐക്യത്തെ അസ്ഥിരപ്പെടുത്താനുള്ള അതിന്റെ ശേഷിയെക്കുറിച്ചുമുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ്. പ്രീണന നയങ്ങൾക്ക് മുൻഗണന നൽകുമ്പോൾ, ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്, ബീഹാറിന്റെ നേതൃത്വം ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുമോ അതോ അപകടങ്ങൾ പതിയിരിക്കുന്ന മുസ്ലീം പ്രീണനത്തിന്റെ പാത തന്നെ തിരഞ്ഞെടുക്കുമോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+