Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ബിജെപിയെ പിടിച്ചുകുലുക്കുന്ന ഹര്‍ദിക് പട്ടേല്‍ എന്ന 22 കാരന്‍ ആരാണ്?

22 വയസ്സ് മാത്രം പ്രായമുള്ള ഹര്‍ദിക് പട്ടേലാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. ട്വിറ്ററില്‍ മാത്രമല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുജറാത്തില്‍ ചര്‍ച്ചാ വിഷയമാണ് ഹര്‍ദി പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെയും അവിടെ ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെയും അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കുകയാണ് ഈ 22 കാരന്‍.

ഒബിസി സംവരണത്തില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സംഘടനകളുടെ തലവനാണ് ഹര്‍ദിക് പട്ടേല്‍. രണ്ട് മാസം മുന്‍പ് മറ്റാരും അധികം കേട്ടിട്ടില്ലാത്ത ഈ പേര് ഇന്ത്യയൊട്ടാകെ ട്രെന്‍ഡിങ് ആയത് എങ്ങനെയെന്ന് കാണൂ. ഹര്‍ദിക് പട്ടേലിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ...

ബി കോം ഗ്രാജ്വേറ്റ്, ബിസിനസ്

ബി കോം ഗ്രാജ്വേറ്റ്, ബിസിനസ്

ഒബിസി സംവരണത്തില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സംഘടനകളുടെ തലവനാണ് ഹര്‍ദിക് പട്ടേല്‍. രണ്ട് മാസം മുന്‍പ് മറ്റാരും അധികം കേട്ടിട്ടില്ലാത്ത ഈ പേര് ഇന്ത്യയൊട്ടാകെ ട്രെന്‍ഡിങ് ആയത് എങ്ങനെയെന്ന് കാണൂ. ഹര്‍ദിക് പട്ടേലിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ...

വെറും 40 ദിവസം

വെറും 40 ദിവസം

ഗുജറാത്ത് രാഷ്ട്രീയത്തില്‍ വെറും ഒന്നരമാസം കൊണ്ടാണ് ഹര്‍ദിക് തന്റെ സാന്നിധ്യം അറിയിച്ചത്. അഹമ്മദാബാദ് ജില്ലയിലെ വിരംഗത്ത് നിന്നുമുള്ള ഹര്‍ദിക്കാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ച

അച്ഛന്‍ ബി ജെ പി, ഹര്‍ദിക് കോണ്‍ഗ്രസ്

അച്ഛന്‍ ബി ജെ പി, ഹര്‍ദിക് കോണ്‍ഗ്രസ്

ബി ജെ പിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവര്‍ത്തകനാണ് ഹര്‍ദിക് പട്ടേലിന്റെ അച്ഛന്‍ ഭാരത് ഭായി പട്ടേല്‍. ഹര്‍ദീകാകട്ടെ കോണ്‍ഗ്രസ് അനുഭാവിയും. എന്നാല്‍ തന്റെ രാഷ്ട്രീയം ഇതാണ് എന്ന് ഹര്‍ദി്ക് ഇതുവരെ സമ്മതിച്ചിട്ടില്ല.

പട്ടേല്‍ ഗ്രൂപ്പുകളുടെ പാസ്

പട്ടേല്‍ ഗ്രൂപ്പുകളുടെ പാസ്

ഗുജറാത്തിലെ വിവിധ പട്ടേല്‍ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി അഥവാ പാസ് ന്റെ കണ്‍വീനറാണ് ഹര്‍ദിക് പട്ടേല്‍.

ഇതാണോ പുതിയ മോദി

ഇതാണോ പുതിയ മോദി

ഗുജറാത്തിലെ പുതിയ മോദി എന്നാണ് ആളുകള്‍ ഹര്‍ദിക് പട്ടേലിനെ വിളിക്കുന്നത്. ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമായിപ്പോലും ആളുകള്‍ ഹര്‍ദികിനെ താരതമ്യം ചെയ്യുന്നു.

 തുടങ്ങിയത് ജൂലൈ പകുതിയോടെ

തുടങ്ങിയത് ജൂലൈ പകുതിയോടെ

മെഹ്‌സാന ജില്ലയില്‍ ജൂലൈ പകുതിയോടെയാണ് ഹര്‍ദിക് പട്ടേല്‍ തന്റെ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. ഈ ഒന്നര മാസംകൊണ്ട് ഗുജറാത്തിലെ 12 ജില്ലകളില്‍ ഹര്‍ദിക് യാത്ര ചെയ്തുകഴിഞ്ഞു. ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് 5 ശതമാനം സംവരണമാണ് പട്ടേലിന്റെ മറ്റൊരു ആവശ്യം.

 സംവരണമില്ലെങ്കില്‍ വോട്ടില്ല

സംവരണമില്ലെങ്കില്‍ വോട്ടില്ല

ഭരണകക്ഷിയായ ബി ജെ പിയെ പ്രതിസന്ധിയിലാക്കി പട്ടേല്‍ സമുദായത്തിന്റെ വന്‍ പ്രതിഷേധ റാലിയാണ് അഹമ്മദാബാദില്‍ നടന്നത്. സംരണം കിട്ടിയില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ താമര വിരിയില്ലെന്നാണ് ഹര്‍ദിക് പട്ടേല്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 ചില്ലറയല്ല ആളുകള്‍

ചില്ലറയല്ല ആളുകള്‍

പട്ടീദാര്‍ ആരക്ഷന്‍ ആന്ദോളന്‍ സമിതിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത് ഒന്നും രണ്ടും പേരല്ല, 10 ലക്ഷം പേരാണ്. ബി ജെ പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരാണ് ഇവര്‍ മുഴുവനും.

 യാചകരല്ല ഞങ്ങള്‍

യാചകരല്ല ഞങ്ങള്‍

പട്ടേലുകള്‍ യാചകരല്ലെന്നും അവകാശത്തിനു വേണ്ടി പോരാടുന്നവരാണ്. 1985ല്‍ ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞത് കണ്ട് പഠിച്ചില്ലെങ്കില്‍ ബി ജെ പിയും അതേ സ്ഥിതിയിലാകും.

 ഗുജ്ജാറിനെ കണ്ട്

ഗുജ്ജാറിനെ കണ്ട്

രാജസ്ഥാനില്‍ സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ സമുദായം നടത്തിവരുന്ന വന്‍ പ്രതിഷേധ സമരങ്ങള്‍ക്കു സമാനമായ സമ്മര്‍ദ്ദമാണ് ഗുജറാത്തിലും ഹര്‍ദിക് പട്ടേല്‍ ഇപ്പോള്‍ നടത്തുന്നത്.

റാലി അക്രമത്തിലേക്ക്

റാലി അക്രമത്തിലേക്ക്

അഹമ്മദാബാദില്‍ പട്ടേല്‍ സമുദായം നടത്തിയ വന്റാലി അക്രമത്തിലാണ് കലാശിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.

ഹര്‍ദികിനെ അറസ്റ്റ് ചെയ്തു

ഹര്‍ദികിനെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ് സജഹജാനന്ദ് കോളേജില്‍ നിന്നും സെക്കന്‍ഡ് ക്ലാസില്‍ താഴെ മാര്‍ക്ക് വാങ്ങി ബി കോം പൂര്‍ത്തിയാക്കിയ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നു ഹര്‍ദിക് പട്ടേല്‍. ശരാശരി പട്ടേല്‍ കുടുംബത്തില്‍ നിന്നും വരുന്ന ഹര്‍ദിക് പഠനത്തിന് ശേഷം ബിസിനസില്‍ അച്ഛനെ സഹായിച്ചുവരികയായിരുന്നു.

 നഗരത്തിലും അക്രമം

നഗരത്തിലും അക്രമം

പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തത് അക്രമത്തിനിടയാക്കി. അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തി. വേദിയിലും പൊലീസ് ലാത്തിവീശി.

നഗരത്തിലും അക്രമം

നഗരത്തിലും അക്രമം

അറസ്റ്റിന് പിന്നാലെ നഗരത്തില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. പട്ടേല്‍ പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. വാഹനങ്ങള്‍ തകര്‍ത്തു. ആഭ്യന്തര മന്ത്രി രജ്‌നി പട്ടേലിന്രെ വസതിയ്ക്കു നേരെയും ആക്രമണം ഉണ്ടായി. മാന്‍സി സര്‍ക്കിളില്‍ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.

 പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അനുവദിച്ച സമയം കഴിഞ്ഞിട്ടും ഹര്‍ദിക് പട്ടേല്‍ വേദി വിട്ടൊഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത ഹാര്‍ദ്ദിക്കിനെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

 മുഖ്യമന്ത്രിക്കും തലവേദന

മുഖ്യമന്ത്രിക്കും തലവേദന

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ ബന്ദും അഹമ്മദാബാദില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+