ഐഐടി ബിരുദധാരിയായ അക്രമി; അല്ലാഹു അക്ബര്‍ വിളിച്ച് ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍ അക്രമം നടത്തിയ അബ്ബാസി ആര്?
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച അഹമ്മദ് മുര്‍താസ അബ്ബാസി ഐ ഐ ടി ബിരുദധാരി. ഞായറാഴ്ച രാത്രിയാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അഹമ്മദ് മുര്‍താസ അബ്ബാസി ആക്രമിച്ചത്. കൈയില്‍ അരിവാളുമേന്തി 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അഹമ്മദ് മുര്‍താസ അബ്ബാസി ആക്രമിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. പ്രതികള്‍ അരിവാളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അക്രമത്തിന് പിന്നാലെ ഇയാളെ കീഴ്‌പ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദ് മുര്‍താസ അബ്ബാസിയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. അതേസമയം സംഭവം ഭീകരപ്രവര്‍ത്തനമാണെന്നാണ് അധികൃകതര്‍ പറയുന്നത്. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിഷയം അന്വേഷിക്കാന്‍ യു പി എസ് ടി എഫിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇത് കണക്കിലെടുക്കണമെന്നും പിതാവ് പറഞ്ഞു. ഗോരഖ്പൂരിലെ സിവില്‍ ലൈനിലെ താമസക്കാരനായ അഹ്മദ് മുര്‍താസ അബ്ബാസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരുന്നു. 2015 ല്‍ ബിരുദം നേടിയ ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ പെട്രോ കെമിക്കല്‍സ് എന്നീ രണ്ട് പ്രമുഖ കമ്പനികളില്‍ അബ്ബാസി ജോലി ചെയ്തു. അടുത്തിടെ, അദ്ദേഹം ഒരു ആപ്പ് ഡെവലപ്പറായും പ്രവര്‍ത്തിച്ചിരുന്നു.

കുട്ടിക്കാലം മുതല്‍ മാനസികാരോഗ്യ പ്രശ്നങ്ങളുമായി അദ്ദേഹം മല്ലിടുന്നുണ്ടെന്നും 2017 മുതല്‍ ചികിത്സയിലാണെന്നും അഹമ്മദ് മുര്‍താസ അബ്ബാസിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഈ പ്രശ്നങ്ങള്‍ കാരണം ഭാര്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി, ഇത് അവരുടെ വേര്‍പിരിയലിന് കാരണമായെന്നും കുടുംബാംഗങ്ങള്‍ പറയുന്നത്. തന്റെ മകന് വളരെക്കാലമായി ആത്മഹത്യാ ചിന്തകള്‍ ഉള്ളതായി അബ്ബാസിയുടെ പിതാവ് മുഹമ്മദ് മുനീര്‍ പറഞ്ഞു. താന്‍ഒരിക്കല്‍ മകന് സൈക്കിള്‍ സമ്മാനമായി നല്‍കിയ ഉടന്‍ തന്നെ അത് കാറില്‍ കൊണ്ടുപോയി ഓടിച്ചുകയറ്റാന്‍ തോന്നുന്നുവെന്ന് മകന്‍ പറഞ്ഞിരുന്നതായി മുനീര്‍ പറയുന്നു ഓടിക്കാന്‍ തോന്നിയതായി മകന്‍ പറഞ്ഞു.

അവന്‍ തന്റെ ജീവന്‍ നല്‍കാന്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് പോയതായി തോന്നുന്നു,'' മുനീര്‍ പറഞ്ഞു. നേപ്പാളിലെ ലുംബിനിയിലേക്ക് കുറച്ചുകാലം മുമ്പ് യാത്ര പോയിരുന്ന അഹമ്മദ് മുര്‍താസ അബ്ബാസി മുംബൈയിലാണ് താമസിക്കുന്നതെന്ന് എന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവന്‍ സ്വയം ഒറ്റപ്പെട്ട രീതിയില്‍ കതാമസിച്ച് വരികയായിരുന്നു. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും തമ്മില്‍ കാണുന്നത് സ്വയം നിര്‍ത്തി. നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ബങ്ക (വളഞ്ഞ അരികുകളുള്ള ആയുധം) വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നടന്ന അക്രമത്തില്‍ ഇതാണ് അദ്ദേഹം കൈവശം വെച്ചത് എന്നാണ് റിപ്പോര്‍ട്ട്.

എന്റെ മകന്‍ ചെയ്തത് ശരിയല്ല. എന്നിരുന്നാലും, സര്‍ക്കാര്‍ അദ്ദേഹത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണം, കാരണം അദ്ദേഹം മാനസികമായി ശക്തനല്ല, ''മുനീര്‍ കൂട്ടിച്ചേര്‍ത്തു. അബ്ബാസിയുടെ പിതാവ് മുഹമ്മദ് മുനീര്‍ നിരവധി ഫിനാന്‍സ് കമ്പനികളുടെ നിയമോപദേശകനാണ്. അമ്മാവന്‍ ഗോരഖ്പൂരിലെ പ്രശസ്ത ഡോക്ടറും അബ്ബാസി ആശുപത്രിയുടെ ഉടമയുമാണ്. അബ്ബാസിയുടെ അറസ്റ്റിന് ശേഷം, യുപി എ ടി എസ് വിമാന ടിക്കറ്റുകള്‍, ബാങ്ക് എ ടി എം കാര്‍ഡുകള്‍, ഒരു മാക്ബുക്ക്, നിരവധി ഉറുദു പാഠങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications