തൃക്കാക്കരയില്‍ സിപിഎം സജീവ പ്രവര്‍ത്തകനെ എന്തുകൊണ്ട് നിര്‍ത്തിയില്ല; ചോദ്യങ്ങളുമായി സുധാകരന്‍
കൊച്ചി: തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ ചോദ്യങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തൃക്കാക്കരയില്‍ സിപിഎം സജീവ രാഷ്ട്രീയപ്രര്‍ത്തകനെയല്ലേ നിര്‍ത്തേണ്ടിയിരുന്നതെന്ന ചോദ്യമാണ് സുധാകരന്‍ ഉന്നയിച്ചത്. എന്തുകൊണ്ട് വീണ്ടും ഒരു ഡോക്ടറെ നിര്‍ത്തിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അമര്‍ഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഗുണമാണ് ചെയ്യുകയെന്നും സുധാകരന്‍ വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച സീറ്റാണ്. ഉറപ്പായും മണ്ഡലത്തില്‍ ജയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫാണ് സ്ഥാനര്‍ത്ഥി. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ വിലക കുറച്ച് കാണുന്നില്ലെന്ന് ഉമ തോമസ് പറഞ്ഞു. എതിരെ മത്സരിക്കുന്നവരോട് ബഹുമാനവുമുണ്ട്. ശക്തമായി പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും ഉമ തോമസ് പറഞ്ഞു. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് കരുതുന്നതെന്ന് ഉമ പറഞ്ഞു. ശക്തമായ കോണ്‍ഗ്രസ് വോട്ടുകളുള്ള മണ്ഡലത്തില്‍ അട്ടിമറിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അതേസമയം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നതെന്ന് ജോ ജോസഫ് പറഞ്ഞു. തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയാണ് ഉള്ളതെന്നും, ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റാത്ത മണ്ഡലം കേരളത്തില്‍ ഇല്ലെന്നും ജോ ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചില്ല. രാവിലെ കൂടി ജോലിക്ക് വന്നതാണ്. ചര്‍ച്ചകള്‍ നടക്കുന്നത കാര്യം അറിഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുക എന്നത് വലിയ ഭാഗ്യമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഇടതുസര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുന്നത്. ജനം വികസന തുടര്‍ച്ചയാകണമെന്ന് ആഗ്രഹിച്ചതോടെയാണ് തുടര്‍ ഭരണമുണ്ടായതെന്നും ജോ ജോസഫ് പറഞ്ഞു.
ഇടതു തരംഗത്തിനൊപ്പം അന്ന് നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് സാധിച്ചില്ല. തൃക്കാക്കരക്കാര്‍ക്ക് അതിന്റെ വിഷമമുണ്ട്. ജനങ്ങള്‍ക്ക് വീണ്ടും ആ തരംഗത്തിനൊപ്പം ചേരാന്‍ ലഭിച്ച അവസരമാണിത്. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയിലാണ് തൃക്കാക്കരിയിലേക്ക് പരിഗണിച്ചതെന്നാണ് അറിയുന്നത്. എല്ലാവരുടെയും വോട്ടും വേണം. വിജയ പ്രതീക്ഷ നൂറ് ശതമാനമുണ്ട്. കേരളത്തില്‍ ഇന്ന് ഇടതുപക്ഷത്തിന് വിജയിക്കാന്‍ പറ്റാത്ത മണ്ഡലമില്ല. വികസനവും കരുതലും ഉയര്‍ത്തി പിടിച്ച് പിണറായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുന്നത്. ജനങ്ങള്‍ അത് ഏറ്റെടുത്തു. ഹൃദയപക്ഷമെന്ന് പറഞ്ഞാല്‍ ഇടതുപക്ഷമാണെന്നും ജോ ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications