എന്തുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവിഎം ഉപയോഗിക്കുന്നില്ല, ബാലറ്റ് പേപ്പറിന് പിന്നിലെ കാരണങ്ങള്‍
ദില്ലി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പത്ത് മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വോട്ട് ചെയ്തു. വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. എന്തുകൊണ്ടാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത്, എന്തുകൊണ്ടാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍

2004 മുതലുള്ള നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 127 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, ഇന്ത്യയുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭാംഗങ്ങള്‍, സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പുകളില്‍ വിന്യസിക്കാത്തത് എന്തുകൊണ്ടായിരിക്കും.

ലോക്സഭാ, സംസ്ഥാന അസംബ്ലികള്‍ തുടങ്ങിയ നേരിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടുകളുടെ അഗ്രഗേറ്ററായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍മാര്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുകയും പരമാവധി വോട്ടുകള്‍ നേടുന്നയാളെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്യും.

എന്നാല്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ച് ഒറ്റ കൈമാറ്റ വോട്ടിലൂടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴിയുള്ള ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഉള്ളതുപോലെ, ഓരോ വോട്ടര്‍ക്കും നിരവധി മുന്‍ഗണനകള്‍ അടയാളപ്പെടുത്താന്‍ കഴിയും.

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള മുന്‍ഗണനയാണ് വോട്ടര്‍മാര്‍ രേഖപ്പെടുത്തേണ്ടത്. ഇതിനായി രമ്ട് കോളങ്ങളാണ് പേപ്പറില്‍ ഉണ്ടാകുക. ആദ്യത്തെ കോളത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്താം. രണ്ടാമത്തെ കോളത്തില്‍ വോട്ടര്‍മാര്‍ക്ക് മുന്‍ഗണന രേഖപ്പെടുത്താം.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പ്രത്യേക പേന കൊണ്ട് മാത്രമാണ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കൂ. അല്ലാതെ രേഖപ്പെടുത്തിയാല്‍ വോട്ട് അസാധുവാകും. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറുകളും നിയമസഭ അംഗങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് നല്‍കുക.

അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമ്പ്രദായം രജിസ്റ്റര്‍ ചെയ്യാനല്ല ഇ വി എം രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ത്രൈമാസ മാസികയായ 'മൈ വോട്ട് മാട്ടേഴ്സ്' 2021 ആഗസ്റ്റ് ലക്കം അനുസരിച്ച്, 2004 മുതല്‍ നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 127 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇവിഎമ്മുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

1982 മേയില്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ യന്ത്രങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്. എന്നിരുന്നാലും, അതിന്റെ ഉപയോഗം സംബന്ധിച്ച് ഒരു പ്രത്യേക നിയമത്തിന്റെ അഭാവം സുപ്രീം കോടതി ആ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചു. 2001 മേയില്‍ തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇ വി എം ആണ് ഉപയോഗിച്ചത്.

അതേസമയം, എം പിമാരും എം എല്‍ എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ 4,809 അംഗങ്ങളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. 2022 ലെ കണക്കനുസരിച്ച്, ഇലക്ടറല്‍ കോളേജില്‍ 776 എം പിമാരും 4,033 എം എല്‍ എമാരും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം എംപിമാര്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറും എം എല്‍ എമാര്‍ക്ക് വോട്ട് ചെയ്യാന്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് ലഭിക്കുക. ഓരോ എംഎല്‍എയുടെയും എംപിയുടെയും വോട്ടിന്റെ മൂല്യം അറിയാന്‍ റിട്ടേണിംഗ് ഓഫീസറെ പ്രത്യേകം നിറങ്ങള്‍ സഹായിക്കുന്നു.












Click it and Unblock the Notifications