കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാര്‍ ടിവി മുന്‍ മേധാവിയുടെ ഭാര്യ കൊലക്കേസില്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: സ്റ്റാര്‍ ടിവിയുടെ മുന്‍ മേധാവിയുടെ ഭാര്യയെ കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രാണി മുഖര്‍ജിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റാര്‍ ടിവി മുന്‍ സിഇഒ ആയ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. ആരെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ ഇപ്പോള്‍ അറസ്റ്റിലായതെന്ന് കേട്ടാല്‍ ഞെട്ടും.

Indrani Mukherjea

സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് ഇന്ദ്രാണിയുടെ സഹോദരി ഷീന ബോറ മുംബൈയില്‍ നിന്ന് അപ്രത്യക്ഷയാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ഇന്ദ്രാണിയുടെ നേര്‍ക്ക് എത്തിയിരിയ്ക്കുന്നത്.

ഷീനയെ തട്ടിക്കൊണ്ട് പോയതിലും മൃതദേഹം നശിപ്പിച്ചതിലും ഒക്കെ ഇന്ദ്രാണിയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഷീന ബോറയെ കൊന്ന് മൃതദേഹത്തിന് തീയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

മുംബൈ മെട്രോ പൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഇവരെ ഓഗസ്റ്റ് 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തോക്കുമായി ശ്യാം റായ് എന്നയാള്‍ പോലീസില്‍ പിടിയിലായതാണ് കേസിന് പുതിയ മാനങ്ങള്‍ നല്‍കിയത്. ഇയാള്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ആയിരുന്നു. കൊലപാതകത്തിന്റെ വിവരങ്ങള്‍ ശ്യാം റായി ആണ് പോലീസിന് നല്‍കിയത്. പിന്നീട് ശ്യാം നല്‍കിയ വിവരം പ്രകാരം പരിശോധന നടത്തിയപ്പോള്‍ ഷീന ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്.

English summary
Indrani mukherjea in police custody: Wife of ex-Star TV CEO held for her sister’s 2012 murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X