'വെല്ലുവിളിയ്ക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കും, കൈവെട്ടും' ഇന്ത്യയിലെ വെള്ളരിയ്ക്കാ പട്ടണം!
കൊല്‍ക്കത്ത: ഇതെന്താ വെള്ളരിയ്ക്കാ പട്ടണമോ എന്ന് ഒരിയ്ക്കലെങ്കിലും ചോദിയ്‌ക്കേണ്ടി വന്നിട്ടില്ലാത്തവര്‍ കുറവാണ്. ഇനി ശരിയ്ക്കും വെള്ളരിയ്ക്കാപ്പട്ടണമെന്ന് വിളിയ്‌ക്കേണ്ട ഒരിടമുണ്ട്. വെള്ളരിയ്ക്ക കൂമ്പാരമായി കിട്ടുന്ന ഇടമൊന്നും അല്ല കേട്ടോ. ഒരു രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം കേട്ടാല്‍ വെള്ളരിയ്ക്കാപ്പട്ടണം യാഥാര്‍ത്ഥ്യമാണെന്ന് തോന്നും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിയാണ് വിവാദപരാമര്‍ശം നടത്തിയിരിയ്ക്കുന്നത് .
പാര്‍ട്ടിയെ വെല്ലുവിളിയ്ക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നുമാണ് അഭിഷേകിന്റെ ഭീഷണി. എതിരാളികളെ ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ഇതെന്താ വെള്ളരിയ്ക്കാപട്ടണമോ? ഇപ്പോ മനസിലായല്ലോ ഈ വെള്ളരിയ്ക്കാ പട്ടണത്തിന്റെ കാര്യം .

മമതബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കഴിവ് തെളിയിച്ചവരാണ് . ബംഗാള്‍ ജനതയുടെ വികാരത്തിന് മുറിവേറ്റാല്‍ ഞങ്ങള്‍ അക്കാര്യം അവഗണിയ്ക്കില്ല. ഞങ്ങളെ ആരെങ്കിലും തുറിച്ച് നോക്കിയാല്‍ അവരുടെ കണ്ണുകള്‍ ഞങ്ങള്‍ ചൂഴ്‌ന്നെടുത്ത് റോഡില്‍ കളയും കൈകള്‍ ഉയര്‍ത്തിയാല്‍ അവ വെട്ടുമാറ്റും-അഭിഷേക് തന്റെ പ്രസംഗത്തില്‍ പറയുന്നു . ബസിര്‍ഹാത്ത് ടൗണില്‍ നടന്ന പരിപാടിയ്ക്കിടെയാണ് എതിരാളികളെ ഭീഷണപ്പെടുത്തി അഭിഷേക് പ്രസംഗിച്ചത് .












Click it and Unblock the Notifications