കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല; മൻമോഹൻ സിംഗും പോകില്ലെന്ന് അമരീന്ദർ സിംഗ്

Google Oneindia Malayalam News

അമൃത്സർ: കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനായി പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പാകിസ്താനിലേക്ക് പോകുമെന്ന് താൻ കരുതുന്നില്ലെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.

 കശ്മീർ സെമിനാർ: ജെഎൻയുവിൽ എബിവിപി- എഐഎസ്എ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി കശ്മീർ സെമിനാർ: ജെഎൻയുവിൽ എബിവിപി- എഐഎസ്എ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

അതേസമയം സർവ്വകക്ഷി പ്രതിനിധി സംഘം ഒക്ടോബർ 30നും നവംബർ 3നും ഇടയിൽ നങ്കാന സാഹിബ് സന്ദർശിക്കാനായി പോകുമെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. തീർത്ഥാടകർ എന്ന നിലയിലാകും സന്ദർശനം. ഇതിനായി വിദേശ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.

singh

പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി മൻമോഹൻ സിംഗ് പോകുമെന്ന് മാധ്യമ വാർത്തകൾക്കിടയിലാണ് വിശദീകരണവുമായി അമരീന്ദർ സിംഗ് രംഗത്ത് എത്തിയത്. എന്നാൽ അമരീന്ദർ സിംഗിന്റെ ക്ഷണം സ്വീകരിച്ച് കർത്താർപൂർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള യാത്രയിലാണ് മൻമോഹൻ സിംഗ് പങ്കെടുക്കുക. ഗുരു നാനാക്കിന്റെ 550ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അതിർത്തിക്കപ്പുറമുള്ള ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാര സന്ദർശിക്കുന്നത്. കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി പോകുമോയെന്ന ചോദ്യത്തിന്റെ ആവശ്യമില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

നവംബർ 9നാണ് കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനം. നങ്കാന സാഹിബ് സന്ദർശനത്തിനായി പാക് വിസയുടെ ആവശ്യമില്ലെന്നും തീർത്ഥാടകർ എന്ന നിലയിൽ പ്രാർത്ഥനാ ചടങ്ങുകൾക്കായാണ് പ്രതിനിധി സംഘം പോകുന്നതെന്നും അമരീന്ദർ സിംഗിന്റെ ഓഫീസ് വ്യക്തമാക്കി. കർത്താർപൂർ ഇടനാഴി ഉദ്ഘാടനവും പ്രതിനിധി സംഘത്തിന്റെ സന്ദർശനവും തമ്മിൽ യാതൊരു ബന്ധവുമില്ല. അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാകിസ്താൻ സന്ദർശനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഈ ഭീകരത ഏറ്റവും കൂടുതൽ ബാധിച്ചത് പഞ്ചാബിനെയാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

English summary
will-not-attend-the-inaguration-of-kartarpur-corridor-in-pakistan-says-amarinder-singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X