Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെത്തുന്നത് ഒമ്പത് ദ്രുത കര്‍മ്മ സേന; തമിഴ്‌നാട്ടില്‍ വന്‍ സുരക്ഷ

എല്ലാ റാങ്കിലുമുളള പൊലീസുകാര്‍ യൂണിഫോമില്‍ രാവിലെ ഹാജരാകണമെന്നും തമിഴ്‌നാട് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.കൂടാതെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പരിപാടികളും തമിഴ്‌നാട്ടില്‍ റദ്ദാക്കി

ചൊന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആഗോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട് ആതീവ ജാഗ്രതിയില്‍. ഒമ്പത് ദ്രുത കര്‍മ്മ സേന ചെന്നൈയില്‍ ഇറങ്ങും. തമിഴ്‌നാട്ടില്‍ ഏത് സാഹചര്യവും നേരിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക പരത്തരുതെന്നും ജയലളിതയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ റാങ്കിലുമുളള പൊലീസുകാര്‍ യൂണിഫോമില്‍ രാവിലെ ഹാജരാകണമെന്നും തമിഴ്‌നാട് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.കൂടാതെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പരിപാടികളും തമിഴ്‌നാട്ടില്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ നാഗര്‍കോവില്‍ ഭാഗത്ത് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ പൊലീസ് അടപ്പിക്കുകയാണ്. നിലവില്‍ അപ്പോളോ ആശുപത്രിയിലേക്കുളള എല്ലാ വഴികളും പൊലീസ് അടച്ചിട്ടുണ്ട്.

 സുരക്ഷ

സുരക്ഷ

തമിഴ്‌നാടിനോട് ചേര്‍ന്നുളള കര്‍ണാടകം, കേരള അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാനും സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 കേരളത്തില്‍ നിന്നുള്ള ബസ്

കേരളത്തില്‍ നിന്നുള്ള ബസ്

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്.

വടം കെട്ടി വേര്‍തിരിച്ചു

വടം കെട്ടി വേര്‍തിരിച്ചു

ശബരിമലയിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആഴിക്ക് ചുറ്റും വടംകെട്ടി വേര്‍തിരിച്ചിരിക്കുകയാണ്.

 കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട്ടിലെ സ്ഥിതി ഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്.

 എസ്പിമാര്‍ക്ക്

എസ്പിമാര്‍ക്ക്

കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് എസ്പിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+