സ്പോണ്‍സര്‍മാരില്ല, ഇന്ത്യന്‍ താരം 8 ലക്ഷത്തിന് കിഡ്നി വില്ക്കാന് ഒരുങ്ങുന്നു!
ബെംഗളൂരു: ഇന്ത്യയുടെ ദേശീയ സ്ക്വാഷ് താരം കിഡ്നി വില്‍ക്കാര്‍ ഒരുങ്ങുന്നു. എന്തിനെന്നോ കളിക്കാന്‍ വേണ്ടി. കളിക്ക് സ്പോണ്‍സര്‍മാരെ കിട്ടാത്തത് കൊണ്ടാണ് താരം ഈ കടുംകൈക്ക് ഒരുങ്ങുന്നത്. രവി ദീക്ഷിത് എന്ന 24കാരനാണ് ഫേസ്ബുക്കിലൂടെ സ്വന്തം കിഡ്നി വില്ക്കാന് പോകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യന്‍ ജൂനിയര്‍ സ്ക്വാഷ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡിന് ഉടമയാണ് രവി ദീക്ഷിത്.
ജനുവരി 16 ന് ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് താരം ഫേസ്ബുക്കിലൂടെ ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ സ്ക്വാഷ് കളിക്കുന്നു. ഒരുപാട് മെഡലുകള്‍ നേടി. രാജ്യത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ കളിക്കാനായി ഒരു സഹായവും കിട്ടുന്നില്ല. - ദീക്ഷിത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധാംപൂര്‍ ഷുഗര്‍ മില്‍ എന്നെ പിന്തുണക്കുന്നുണ്ട്. പക്ഷേ എത്രകാലം അവര്‍ എന്നെ സഹായിക്കും. അടുത്ത മാസം ഗുവാഹത്തിയില്‍ കളികള്‍ തുടങ്ങുകയാണ്. ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്നു. കളിക്ക് വേണ്ടി ഞാന്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നു. എന്നാല്‍ ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക 211 ആം നമ്പര്‍ താരമാണ് ദീക്ഷിത്.
കിഡ്നി വില്ക്കാന് ഞാന്‍ ഒരുക്കമാണ്. ആര്‍ക്കെങ്കിലും കിഡ്നി വേണമെങ്കില്‍ നല്കാന് ഞാന്‍ ഒരുക്കമാണ്. എന്റെ കിഡ്നിയുടെ വില എട്ട് ലക്ഷം രൂപയാണ് - ജനുവരി 10നാണ് രവി ദീക്ഷിത് ഈ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. താരത്തിനോട് ഇത്തരം സാഹസത്തിന് ഒരുങ്ങരുത് എന്നാവശ്യപ്പെട്ട് പലരും സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. മകനോട് ഇത്തരം ഒരു കാര്യത്തിന് മുതിരരുത് എന്ന് പറഞ്ഞതായി രവി ദീക്ഷിതിന്റെ അച്ഛന് രാം കൈലാഷ് ദീക്ഷിത് പ്രതികരിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications