Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വയസ്സുള്ള കുഞ്ഞിനെ കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു.. അമ്മയെ കൂട്ടബലാത്സംഗം ചെയ്തു!

മുസാഫര്‍ നഗര്‍: രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ഓടുന്ന ബസ്സില്‍ നിര്‍ഭയ എന്ന പേരിട്ട് വിളിക്കുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായ ഒട്ടേറെ പീഡനങ്ങള്‍ ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

ഇരുപത്തിയാറുകാരിയായ അമ്മയാണ് ഏറ്റവും ഒടുവിലായി ദില്ലിയില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നത്. യുവതിയുടെ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷമായിരുന്നു ബലാത്സംഗം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ജോലി വാഗ്ദാനം നൽകി കാറിലേക്ക്

ജോലി വാഗ്ദാനം നൽകി കാറിലേക്ക്

ദില്ലി-ഡെറാഡൂണ്‍ ദേശീയ പാതയിലാണ് രാജ്യത്തെ വീണ്ടും ഞെട്ടിച്ച് കൊണ്ട് ഒരു കൂട്ടബലാത്സംഗം കൂടി അരങ്ങേറിയിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആര്‍കെ മേത്ത എന്നയാള്‍ യുവതിയെ കാറില്‍ കയറ്റിയത്. യുവതിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കാറില്‍ വെച്ച് യുവതിക്ക് കുടിക്കാന്‍ മേത്ത പാനീയം നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിട്ടുണ്ടായിരുന്നു.

പാനീയം നൽകി മയക്കി

പാനീയം നൽകി മയക്കി

ചതി മനസ്സിലാക്കാതെ പാനീയം കുടിച്ച യുവതിയുടെ ബോധം നശിച്ചു. ശേഷം മേത്തയും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞ് തടസ്സമായപ്പോള്‍ കാറില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞിനെ വാഹനത്തില്‍ നിന്നും പുറത്തേക്ക് എറിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു.

കുഞ്ഞിനെ വലിച്ചെറിഞ്ഞു

കുഞ്ഞിനെ വലിച്ചെറിഞ്ഞു

നാട്ടുകാര്‍ ഉടന്‍ തന്നെ പരിക്കറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ നില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയേയും പ്രതികള്‍ ദേശീയ പാതയിലേക്ക് തള്ളിയിട്ടു. ചാപാര്‍ എന്ന സ്ഥലത്താണ് യുവതിയെ ഉപേക്ഷിച്ചത്. യുവതിയേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികൾ ഒളിവിൽ

പ്രതികൾ ഒളിവിൽ

യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മേത്തയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതിന് പരാതിയുമായി യുവതി രംഗത്ത് വന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ദില്ലിയിൽ ബലാത്സംഗത്തിന്റെ തോത് വളരെ ഉയരത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പീഡനക്കേസുകൾ കൂടുന്നു

പീഡനക്കേസുകൾ കൂടുന്നു

ദില്ലിയിൽ ബലാത്സംഗത്തിന്റെ തോത് അടുത്തിടെയായി വളരെ ഉയരത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്നര മാസത്തിനുള്ളില്‍ തന്നെ ദില്ലിയില്‍ പ്രതിദിനം അഞ്ചില്‍ കൂടുതല്‍ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നതായാണ് ദില്ലി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളില്‍ 96 ശതമാനത്തിലും പ്രതികള്‍ ഇരയായ സ്ത്രീയുടെ പരിചയത്തിലുള്ളവര്‍ തന്നെയാണെന്നും പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+