രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര പീഡനം, യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി; ഗുരുതരാവസ്ഥയില്‍
മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ 32കാരിയായ യുവതിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. പീഡനത്തിനിടെ പ്രതി സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ഇറക്കിയതായും പൊലീസ് അറിയിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സാക്കിനാക്ക മേഖലയില്‍ റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം പൊലീസിന് രാവിലെയോടെയാണ് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയാണ്. ഉടന്‍ തന്നെ പൊലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

റോഡിന് സമീപത്ത് നിര്‍ത്തിയിട്ട ടെമ്പോയില്‍ നിന്നാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സഗം നടക്കുമ്പോള്‍ ഇയാളുടെ കൂടെ മറ്റേതെങ്കിലും കൂട്ടാളികള്‍ ഉണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കുറ്റ കൃത്യത്തില്‍ പങ്കെടുത്തെന്നാണ് പൊലീസിന്റെ നിഗമനം. വധശ്രമം, പീഡനം എന്നീ വകുപ്പുകള്‍ പ്രതിയുടെ മേല്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലും പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ശ്മശാനത്തിലെ പൂജാരി അടക്കം മൂന്നോളം പേര്‍ അറസ്റ്റിലായിരുന്നു. ശ്മശാനത്തില്‍ വെള്ളം എടുക്കാന്‍ എത്തിയ പീഡിപ്പിച്ചതിന് ശേഷം ശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഈ സംഭവത്തെ തുടര്‍ന്ന് ദില്ലയില്‍ അരങ്ങേറിയത്.
തണുത്ത വെള്ളം എടുക്കുന്നതിനിടെ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പ്രതികള്‍ അറിയിച്ചത്. എന്നാല്‍ കുട്ടിയുടെ കൈത്തണ്ടയിലും മറ്റുമായി പാടുകളും മുറിവുകളുമുണ്ടായിരുന്നു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കേണ്ടെന്നും അറിഞ്ഞാല്‍ അവര്‍ കേസെടുക്കുമെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ശ്മശാനത്തില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കുട്ടിയുടെ മരണവിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന വിവരം പുറത്തറിഞ്ഞത്.












Click it and Unblock the Notifications