Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് വസ്ത്രം വലിച്ചുകീറി; കൊറോണ ചികില്‍സയ്ക്കിടെ യുവതി നേരിട്ട ദുരനുഭവം

പട്‌ന: രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ ബാഹുല്യം കാരണം മതിയായ ചികില്‍സ ലഭിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഈ ദുരന്ത നാളിലും ഓക്‌സിജനും മരുന്നുകള്‍ക്കും വില കൂട്ടി വിറ്റ് ലാഭം കൊയ്യുന്ന കരിഞ്ചന്തക്കാരുടെ ക്രൂരത ഒരു ഭാഗത്ത് നടക്കുന്നു. കരിഞ്ചന്തക്കാരെ പിന്തുണച്ച് ഒട്ടേറെ ആശുപത്രി ജീവനക്കാരും.

ഇത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നതിനിടെയാണ് ഭര്‍ത്താവ് കൊറോണ ബാധിച്ച് ചികില്‍സയില്‍ കഴിയവെ യുവതി നേരിട്ട ദുരനുഭവം പരസ്യമായിരിക്കുന്നത്. 12 മിനുട്ടുള്ള വീഡിയോയില്‍ യുവതി പങ്കുവച്ച വിവരം എന്‍ഡിടിവിയാണ് വാര്‍ത്തയാക്കിയത്...

യുവതിയുടെ വീഡിയോ

യുവതിയുടെ വീഡിയോ

ബിഹാറിലെ ഭഗല്‍പൂരിലുള്ള സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് ആശുപത്രികളിലും ഭര്‍ത്താവിന്റെ ചികില്‍സാവശ്യാര്‍ഥം പോയപ്പോള്‍ നേരിട്ട അനുഭവമാണ് യുവതി വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. ഭഗല്‍പൂരിലെ ഗ്ലോക്കല്‍ ആശുപത്രിയിലെ ജീവനക്കാരന്‍ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നും ഡോക്ടര്‍മാര്‍ ഭര്‍ത്താവിന് ചികില്‍സ നല്‍കിയില്ലെന്നും യുവതി പറയുന്നു.

മുഷിഞ്ഞ കിടക്ക

മുഷിഞ്ഞ കിടക്ക

ഭഗല്‍പൂരിലെ സ്വകാര്യ ആശുപത്രിക്ക് പുറമെ മായാഗഞ്ച്, പട്‌ന എന്നിവിടങ്ങളിലെ ആശുപത്രികളിലും ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് വേണ്ടി യുവതി പോയിരുന്നു. ഗ്ലോക്കല്‍ ആശുപത്രിയില്‍ ഭര്‍ത്താവിനെ കിടത്തിയത് മണ്ണും ചെളിയും നിറഞ്ഞ ബെഡിലായിരുന്നു. ഇതിന്റെ വിരി മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു.

മരുന്നുകള്‍ കളഞ്ഞു

മരുന്നുകള്‍ കളഞ്ഞു

കൊറോണ രോഗികള്‍ക്ക് നല്‍കുന്ന വിലപിടിപ്പുള്ള മരുന്നായ റംഡേസിവിര്‍ ജീവനക്കാരുടെ അലംഭാവം കാരണം പകുതിയോളം പുറത്തുപോയി. ഞാനും ഭര്‍ത്താവും നോയിഡയിലാണ് താമസം. ഹോളി ആഘോഷിക്കാനാണ് ബിഹാറിലെത്തിയത്. കുടുംബം മൊത്തം ഒത്തുചേരുന്ന ആഘോഷമായിരുന്നു അത്.

രോഗം കണ്ടെത്തിയത് ഇങ്ങനെ

രോഗം കണ്ടെത്തിയത് ഇങ്ങനെ

ഏപ്രില്‍ ഒമ്പതിന് ഭര്‍ത്താവിന് സുഖമില്ലാതായി. രണ്ടു തവണ കൊറോണ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം കാത്തിരിക്കുമ്പോഴാണ് നോയിഡയിലെ പരിചയത്തുള്ള ഒരു ഡോക്ടര്‍ സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. ശ്വാസകോശത്തില്‍ 60 ശതമാനം അണുബാധയുണ്ട് എന്ന് അങ്ങനെയാണ് കണ്ടെത്തിയത്.

ഡോക്ടര്‍മാര്‍ വരാറില്ല

ഡോക്ടര്‍മാര്‍ വരാറില്ല

പിന്നീട് തന്റെ മാതാവിനും അസുഖം വന്നു. രണ്ടു പേരെയും ഗ്ലോക്കല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ ഡോക്ടര്‍മാര്‍ എപ്പോഴെങ്കിലുമാണ് വന്നിരുന്നത്. വന്നാല്‍ വേഗം തിരിച്ചുപോകും. ജീവനക്കാര്‍ മരുന്നുകള്‍ കൃത്യമായി നല്‍കിയതുമില്ല. അതിനിടെ അമ്മയുടെ ആരോഗ്യ നില അല്‍പ്പം ഭേദപ്പെട്ടു. ഭര്‍ത്താവിന്റെ ആരോഗ്യനില വഷളാവുകയും ചെയ്തു.

ലൈംഗിക അതിക്രമം

ലൈംഗിക അതിക്രമം

ഭര്‍ത്താവ് വെള്ളം ചോദിച്ചപ്പോള്‍ ആരും നല്‍കാന്‍ തയ്യാറായില്ല. അറ്റന്‍ഡര്‍ ജ്യോതികുമാറിനോട് താന്‍ സഹായം ചോദിച്ചു. ശേഷം ഞാന്‍ ഭര്‍ത്താവുമായി സംസാരിക്കുന്ന വേളയില്‍ അയാള്‍ എന്റെ ദുപ്പട്ട പിന്നില്‍ നിന്ന് വലിച്ചെടുത്തു. എന്റെ അരക്കെട്ടില്‍ പിടിക്കുകയും ചെയ്തു. ഞാന്‍ തരിച്ചുപോയി. ഭര്‍ത്താവും മാതാവും ചികില്‍സയില്‍ കഴിയുന്നതിനാല്‍ ഭയം കാരണം എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല.

കരിഞ്ചന്തയില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിച്ചു

കരിഞ്ചന്തയില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിച്ചു

മായാഗഞ്ചിലെയും പട്‌നയിലെയും ആശുപത്രികളിലും മോശം അനുഭവങ്ങളാണുണ്ടായിരുന്നതെന്ന് യുവതി പറയുന്നു. രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചിരുന്നില്ല. ഞാനും സഹോദരിയും ഭര്‍ത്താവിന് ഓക്‌സിജന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഓക്‌സിജന്‍ കരിഞ്ചന്തയില്‍ നിന്ന് വാങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നു. പരാതി ഉയര്‍ന്നതോടെ ജ്യോതികുമാറിനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

Recommended Video

cmsvideo
    അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് കേരളം നിര്‍ത്തി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+