ഹൈവേയില്‍ അമ്മയും മകളും പീഡനത്തിനിരയായി; ഉന്നത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍!!!
ദില്ലി: അമ്മയെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും ഹൈവേയ്ക്ക് സമീപത്തുവെച്ച് കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോസ്ഥന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹര്‍ ഹൈവേയ്ക്ക് സമീപത്തുവച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ കൊള്ളസംഘം ആക്രമിച്ചതിനെ തുടര്‍ന്നാണ് നടപടി. അമ്മയെയും 13 കാരിയായ മകളെയും വലിച്ചിഴച്ചുകൊണ്ടുപോയ സംഘം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നവരെ കെട്ടിയിട്ട കൊള്ളസംഘം ഇവരുടെ പക്കലുണ്ടായിരുന്ന പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കവര്‍ന്നെടുത്തിട്ടുണ്ട്. അഞ്ച് പേരുള്‍പ്പെട്ട സംഘമാണ് സംഭവത്തിന് പിന്നില്‍. പോലീസ് ഔട്ട്‌പോസ്റ്റിന് 100 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി കുടുംബസമേതം നോയിഡയില്‍ നിന്ന് ഷാജഹാന്‍പൂരിലേക്കുള്ള യാത്രക്കിടെ ബുലാന്ദ്ഷഹറില്‍ വെച്ചായിരുന്നു സംഭവം.

മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് കാര്‍ തകര്‍ത്ത ശേഷം സ്ത്രീകളുള്‍പ്പെടെയുള്ളവരെയും കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട കുടുംബാംഗമാണ് പിറ്റേ ദിവസം വിവരം പോലീസില്‍ അറിയിച്ചത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications