തലാഖ് ചൊല്ലിയ ഭര്‍ത്താവിന് ജീവിതത്തില്‍ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത പണി കൊടുത്ത് ഭാര്യ
അഹമ്മദാബാദ്: തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി ഭാര്യ. തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെട്ടാണ് ഭാര്യയുടെ നിയമ പോരാട്ടം. നാരോള്‍ സ്വദേശിനി ശബ്‌ന പഠാനാണ് ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വര്‍ഷമായി നിയമ പോരാട്ടം നടത്തിയത്.
ഭര്‍ത്താവ് മൊഹ്‌സീന്റെ അനുവാദമില്ലാതെ അയല്‍ക്കാര്‍ക്കൊപ്പം ആരാധനാലയത്തില്‍ പോയി തിരിച്ചെത്തിയപ്പോഴേയ്ക്കും ശബ്‌നത്തെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ക്ഷുഭിതയായ ശബ്‌നം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ഹര്‍ജി ഫയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് എല്ലാ മാസവും 10000 രൂപ വീതം ജീവിത ചെലവിനും താമസ വാടകയ്ക്കായി 3000 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജീവനാംശത്തെക്കാളുപരി തന്നെ അപമാനിച്ച ഭര്‍ത്താവില്‍ നിന്നുള്ള വിവാഹ മോചനമാണ് യുവതി ആഗ്രഹിച്ചിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം മൊഹ്‌സീന്‍ വിവാഹ മോചന കരാറില്‍ ഒപ്പ് വയ്ക്കുകയായിരുന്നു.


Click it and Unblock the Notifications