മരിച്ചത് രാഹുല്‍ ഗാന്ധിയ ചുംബിച്ച സ്ത്രീയല്ല
ഗുവാഹത്തി: അസം സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്തവ് തീവച്ചു കൊന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാഹുലിനെ ചുംബിച്ച സ്ത്രീയല്ല കൊല്ലപ്പെട്ടതെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 26ന് അസമിലെ രാഹുല്‍ ഗാന്ധിയുെട സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലെത്താന്‍ താമസിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടത്. ബോട്ടി ചുട്ടിയ എന്ന സ്ത്രീയാണ് പൊള്ളലേറ്റ് മരിച്ചത്.

വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. 40 ശതമാനം പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലെത്താന്‍ താമസിച്ചതിനെ തുടര്‍ന്ന് ദമ്പദികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ഭാര്യയും ഭര്‍ത്തവും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നത്രെ.
രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. ചുംബന ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച സാഹചര്യത്തില്‍ കുപിതനായ ഭര്‍ത്താവ് സ്ത്രീയെ തീയില്‍ ചുട്ടുകൊന്നെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് പെട്ടന്നാണ്. എന്നാല്‍ കൊല്ലപ്പെട്ട സ്ത്രീ അവരല്ല.
അസമിലെ ബെക്കാജോണ്‍ ഗയോണ്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് കെല്ലപ്പെട്ട ബോണ്ടി. സന്നദ്ധ സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുലിനെ ചില സ്ത്രീകള്‍ ചുംബിക്കുമ്പോള്‍ സമീപത്ത് ബോണ്ടിയും ഉണ്ടായരുന്നു.












Click it and Unblock the Notifications