സ്യട്ട്കേസിനുളളിൽ കണ്ടെത്തിയ നഗ്ന മൃതശരീരം: യുവതി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്
ഗുഡ്ഗാവ്: യുവതിയെ കൊലപ്പെടുത്തി സ്യട്ട്‌കേസിനുളളിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തി പെട്ടിയിലാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഐഎഫ്എഫ്‌സിഒ ചൗക്കിലെ റോഡരികിലാണ് സ്യൂട്ട്‌കേസിനുളളില്‍ നഗ്നയായ യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. യുവതിക്ക് 25നടുത്ത് പ്രായം കണക്കാക്കുന്നത്. യുവതിയെ ഇതുവരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
യുവതിയുടെ വലത് കയ്യിലെ ഒരു ഭാഗത്തുളള തൊലി മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് നീക്കം ചെയ്ത നിലയിലാണ്. ഈ ഭാഗത്ത് ടാറ്റൂ ഉണ്ടായിരുന്നതായാണ് കരുതുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാകും കൊലയാളി ഇങ്ങനെ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. അതേസമയം യുവതിയുടെ കയ്യില്‍ മറ്റൊരിടത്ത് ഓം എന്ന് പച്ചകുത്തിയിട്ടുണ്ട്.

യുവതിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. യുവതിയുടെ ശരീരത്തില്‍ നൂറ് കണക്കിന് സിഗരറ്റ് പാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മുഖത്തും കൈകളിലും ശരീരത്തിന്റെ പിന്‍ഭാഗത്തും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുണ്ട്. യുവതിയുടെ കൈകളും കാലുകളും സ്യൂട്ട് കേസില്‍ കയറ്റുന്നതിന് വേണ്ടി ഒടിച്ച് വെച്ച നിലയിലായിരുന്നു.
Mehandi- മെഹന്തിയ്ക്ക് നിറം കൂട്ടണോ..? ഇതാ ചില പൊടിക്കൈകള്‍
യുവതിയുടെ വായ പൊത്തിയ ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ നഖങ്ങളും സ്രവങ്ങളും ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധനാ ഫലം വരുന്നതോടെ അറിയാമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പ്രതികരിച്ചു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ക്യാമറകളില്ല എന്നത് പോലീസിന് അന്വേഷണം പ്രയാസകരമാക്കിയിരിക്കുകയാണ്. ശരീരം അഴുകിയ നിലയില്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ കൊല നടന്നത് തിങ്കളാഴ്ച തന്നെയാണ് എന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications