ആഗോളതലത്തില്‍ കൊവിഡ് മരണം 5 ദശലക്ഷം കടന്നു; ഇന്ത്യയിൽ ഇതുവരെ മരിച്ചത് 448,573 പേർ
ദില്ലി; ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ദശലക്ഷം കടന്നു. ഡെൽറ്റാ കൊവിഡ് വകഭേദമാണ് കൊവിഡ് മരണം ഉയരാൻ കാരണമെന്നാണ് ആരോഗ്യ വിഗ്ദകരുടെ നിഗമനം. വാക്സിനെടുക്കാത്ത ആളുകളിലാണ് ഡെൽറ്റാ വകഭേദം കൂടുതൽ വ്യാപിച്ചത്. അതേസമയം ഇപ്പോഴും ലോകത്തിന്റെ പകുതിയിലധികം പേരും കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല.
ആഗോള തലത്തിൽ 2.5 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചത് ഒരു വർഷത്തിനുള്ളിലാണ്. എന്നാൽ അടുത്ത 2.5 ദശലക്ഷം പേര്‍ മരിച്ചത് വെറും 236 ദിവസത്തിനുള്ളിലാണെന്ന് റോയ്റ്റേഴ്സസ് റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക, റഷ്യ, ബ്രസീൽ, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് പ്രതിദിനം 8,000 മരണങ്ങളാണ് ശരാശരി റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മിനിറ്റിലും 5 മരണങ്ങളാണ് സംഭവിക്കുന്നത്.

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 448,573 ആയി. ഇന്നലെ 277 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,455 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,30,68,599 ആയി.ദേശീയ രോഗമുക്തി നിരക്ക് 97.86% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.തുടർച്ചയായ 97-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 24,354 പേർക്കാണ്.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,73,889 പേരാണ്. കഴിഞ്ഞ 197 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.81 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,29,258 പരിശോധനകൾ നടത്തി. ആകെ 57.19 കോടിയിലേറെ (57,19,94,990) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.68 ശതമാനമാണ്. കഴിഞ്ഞ 99 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.70 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 33 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 116-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 69,33,838 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 87,06,441 സെഷനുകളിലൂടെ ആകെ 89.74 കോടിയിലേറെ (89,74,81,554) ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 88.14 കോടിയിലധികം (88,14,50,515) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 5.28 കോടിയിലധികം (5,28,28,050) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ട്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
Recommended Video
അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,47,20,892), 41.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,10,11,744) നല്‍കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,00,929).45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications