'സിയാവോകാങ്'; അതിർത്തിയില്‍ നിഗൂഢഗ്രാമ നിർമ്മാണങ്ങളുമായി ചൈന, വിട്ടുകൊടുക്കാതെ ഇന്ത്യയും
ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപരമായ സിലിഗുരി ഇടനാഴിക്ക് സമീപത്തെ ചുംബി താഴ്‌വര ഉൾപ്പെടെ, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയ്‌ക്ക് എതിർവശത്തുള്ള അതിർത്തികളോട് ചേർന്ന് ചൈന കൂടുതല്‍ മാതൃകാ വില്ലേജുകള്‍ നിർമ്മിക്കുന്നതായി റിപ്പോർട്ട്. സിയാവോകാങ് (മിതമായ സമ്പന്നമായ) ഗ്രാമങ്ങൾ ചൈന വലിയ തോതില്‍ വികസിപ്പിക്കുകയാണെന്നാണ് ദ ഹിന്ദു ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയില്‍ അടിസ്ഥാന സൗകര്യ വികസനവും കൂടുതൽ വിന്യാസങ്ങളും തുടരുന്നതിന് പുറമെയാണിതെന്നതാണ് ശ്രദ്ധേയം. ചുംബി താഴ്‌വരയിലെ പംഗ്‌ഡയിൽ, മുമ്പ് ഒരു സിയാവോകാങ് ഗ്രാമം ചൈന സ്ഥാപിച്ചിരുന്നു. ഇതിന് പുറമേയാണ് രണ്ട് ക്ലസ്റ്ററുകളായി ഒരു പുതിയ ഗ്രാമംകൂടി വരുന്നത്.
"പ്രധാന ക്ലസ്റ്ററിലെ വാഹനങ്ങളുടെ സാന്നിധ്യം അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ സാധ്യതകളെ സൂചിപ്പിക്കുമ്പോള്‍, മറ്റ് ക്ലസ്റ്ററിലും വാഹന പ്രവർത്തനം വർധിക്കുന്നു, ഇത് ഉടൻ തന്നെ ഒരു വലിയ അധിനിവേശമാകാൻ സാധ്യതയുണ്ട്," ഇന്റലിജൻസ് ഇൻപുട്ടുകളും ഉപഗ്രഹ ചിത്രങ്ങളും ഉദ്ധരിച്ച് ശ്രോതസ്സുകളെ അടിസ്ഥാനമാക്കി ഹിന്ദുവിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡിനോട് ചേർന്നുള്ള ചുരുപ്പ് പ്രദേശത്ത് ഇത്തരത്തിലുള്ള രണ്ട് ഗ്രാമങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 35-36 വാസസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു സിയാവോകാങ് ഗ്രാമം അതിർത്തിയില്‍ നിന്നും ഏകദേശം 52 കിലോമീറ്റർ അകലെയുള്ള കാങ്‌സെയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

"പിഎൽഎ [പീപ്പിൾസ് ലിബറേഷൻ ആർമി] സൈനികർ സിയാവോകാങ് ഗ്രാമം യാങ്‌സെയിൽ ഏറ്റുമുട്ടലിനായി ഉപയോഗിച്ചോ? ഇത്തരം ഗ്രാമങ്ങള്‍ ഇരട്ട ഉപയോഗ സ്വഭാവം നൽകും''- എന്നാണ് യാങ്‌സെ ഫെയ്‌സ്‌ഓഫും സിയാവോകാങ് ഗ്രാമങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ട് മുൻ അഡ്‌ജുറ്റന്റ് ജനറലും 14 കോർപ്‌സ് കമാൻഡറുമായ ലഫ്. ജനറൽ രാകേഷ് ശർമ അഭിപ്രായപ്പെട്ടത്. നിലവിൽ വടക്കൻ അതിർത്തിയിലെ അതിർത്തി പ്രദേശങ്ങൾ സുസ്ഥിരമാണെന്നും പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലാണെന്നുമാണ് യാങ്‌സെയിലെ സ്ഥിതിഗതികളെക്കുറിച്ച് കിഴക്കൻ ആർമി കമാൻഡർ ലഫ്. ജനറൽ ആർ.പി. കലിത വെള്ളിയാഴ്ച വ്യക്തമാക്കിയത്.
"യഥാർത്ഥ നിയന്ത്രണ രേഖയക്കുറിച്ച് വ്യത്യസ്തമായ ധാരണയുള്ള മേഖലകളിലൊന്നാണിത്. പിഎൽഎ പട്രോളിംഗ് ലംഘിച്ചു, ഇത് നമ്മുടെ സൈന്യം വളരെ ദൃഢമായും ദൃഢമായും നേരിട്ടു, ഇതാണ് കുറച്ച് ശാരീരിക അക്രമത്തിലേക്ക് നയിച്ചത്. എന്നാൽ അത് അവിടെ തന്നെ അടങ്ങി'' 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട് വിജയ് ദിവസ് ദിനത്തിൽ സംസാരിച്ച ലെഫ്റ്റനന്റ് ജനറൽ കലിത പറഞ്ഞു
കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി, ലാസയുടെ തെക്ക് കിഴക്കും അരുണാചൽ പ്രദേശിന് എതിർവശത്തുള്ള എൽഎസിയിൽ നിന്ന് 150 കിലോമീറ്റർ അകലെയും സേതാങ് ക്യാമ്പിന് ചുറ്റും വലിയ രീതിയില്‍ ചൈനീസ് സൈനിക സാന്നിധ്യം രൂപപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ വിവരങ്ങളെ ഉദ്ധരിച്ച് മറ്റൊരു സ്രോതസ്സ് അഭിപ്രായപ്പെടുന്നത്. കൂടാതെ, പാംഗ്ത എയർ ഫീൽഡിന് സമീപം നിരവധി തുരങ്കങ്ങളും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയുള്ള ഒരു റെയിൽവേ ലൈനിന്റെ ഭാഗമായാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും
കിഴക്കൻ അരുണാചലില്‍ അതിർത്തിയില്‍ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഈ തുരങ്ക നിർമ്മാണമെന്നാണ് സൈന്യം സൂചിപ്പിക്കുന്നത്. സുബൻസിരി പ്രദേശത്തിന് എതിർവശത്തുള്ള റോഡുകളും ചൈന നവീകരിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു. ഫിഷ്‌ടെയിൽ-1 ന് എതിർവശത്തുള്ള റോങ്‌ടോ ചു താഴ്‌വരയിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോറിക്കൊണ്ടിരിക്കുകയാണ്.
എൽഎസിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള നൈൻചി പ്രിഫെക്ചറിനോട് ചേർന്ന് ബ്ലാസ്റ്റിങ് വാളുകളാല്‍ സംരക്ഷിതമായ പുതിയ സ്റ്റോറേജ് ഷെഡുകളും നിർമ്മിച്ചിട്ടുണ്ട്. ചൈനക്ക് സമാനമായി മേഖലയില്‍ ഇന്ത്യയും വലിയ തോതില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. 2021 നവംബറിൽ, നിലവിലെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഈസ്റ്റേൺ ആർമി കമാൻഡറായിരിക്കെ, സിലിഗിരി ഇടനാഴി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സെൻസിറ്റീവ് ആണെന്നും കൂടാതെ ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്‌വരയ്ക്ക് സമീപത്ത് നിന്നാണ് അതിന്റെ ജിയോസ്ട്രാറ്റജിക് പ്രാധാന്യം ഉടലെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമാണ് സിലിഗുരി, ഏകദേശം 170 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ നീളമുണ്ട് ഈ പ്രദേശത്തിന്. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ് സ്ഥലത്ത് സിലിഗുരിയുടെ വീതി ഏകദേശം 20-22 കി.മീ മാത്രമാണ്. എൽഎസിയിലെ സ്ഥിതി സുസ്ഥിരമാണെന്നും എന്നാൽ പ്രവചനാതീതമാണെന്നുമായിരുന്നു കഴിഞ്ഞ മാസം ജനറൽ പാണ്ഡെ അഭിപ്രായപ്പെട്ടത്. ചുരങ്ങളും റോഡുകൾ ഉൾപ്പെടെ ഹെലിപാഡുകളും എയർഫീൽഡുകളും നിർമ്മാണത്തിലരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13,000 അടി ഉയരത്തിലുള്ള തവാങ്ങിലെ തന്ത്രപ്രധാനമായ 2.5 കിലോമീറ്റർ സെല ടണൽ ഉൾപ്പെടെ, നിലവിൽ നിർമാണത്തിലിരിക്കുന്ന ഒമ്പത് തുരങ്കങ്ങളും ഇന്ത്യയുടെ നിർമ്മാണത്തിലുള്‍പ്പെടുന്നു. നേരത്തെ ദി ഹിന്ദു റിപ്പോർട്ട് ചെയ്തത് പ്രകാരം 11 തുരങ്കങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. മക്‌മോഹൻ രേഖയെ പിന്തുടർന്ന് 2000 കിലോമീറ്റർ അരുണാചൽ അതിർത്തി ഹൈവേ നിർമിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. റോഡിന്റെ നിർമ്മാണം, മാഗോ-തിംഗ്ബു-വിജയനഗർ അതിർത്തി വരെയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications