Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബ് രാഷ്ട്രങ്ങളെ വരെ ചൊടിപ്പിച്ച നുപുർ, മന്ത്രി പദവി പോയ സജി ചെറിയാന്‍: 2022 ലെ വിവാദ പ്രസ്താവനകള്‍

ദില്ലി: പതിവ് പോലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഒരു കുറുവമില്ലാതെയാണ് 2022 ഉം കടന്ന് പോവുന്നത്. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി വിവാദങ്ങള്‍ ഈ വർഷം രാഷ്ട്രീയ മേഖലയില്‍ നിന്നും ഉയർന്ന് വന്നതായി നമുക്ക് കാണാന്‍ കഴിയും. ഇതില്‍ ഏറ്റവും പ്രധാനം ബി ജെ പി ദേശീയ വക്താവ് നുപുർ ശർമ്മയുടെ പ്രസ്താവനയാണെന്ന് വേണം വിലയിരുത്താന്‍.

രാജ്യത്ത് മാത്രമല്ല അന്തർദേശിയ തലത്തില്‍ നുപുർ ശർമ്മയുടെ പ്രസ്താവന വലിയ വിമർശനത്തിനും വിവാദങ്ങള്‍ക്കുമിടയാക്കി. കേരളത്തിലേക്ക് വരികയാണെങ്കില്‍ ഭരണ ഘടന വിമർനത്തിന്റെ പേരില്‍ സജി ചെറിയാന് മന്ത്രി പദവി രാജിവെക്കേണ്ടതായി വന്നു. ഇത്തരത്തില്‍ ഈ വർഷം ഏറെ ചർച്ചയായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളാണ് ഇവിടെ പരിശോധിക്കുന്നത്.

ബിജെപി വക്താവ് നൂപുർ ശർമ്മ

ഒരു പ്രൈം ടൈം ടെലിവിഷൻ വാർത്താ സംവാദത്തിനിടെയായിരുന്നു ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തിയത്. സംഭവത്തില്‍ വലിയ വിമർശനം ഉയർന്നതോടെ നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവ വർഗ്ഗീയ സംഘർഷങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും വരെ കാരണമായി. സംഭവത്തില്‍ പ്രതികരണവുമായി യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇറാൻ എന്നിവയുൾപ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളും രംഗത്തെത്തി.

ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത

ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നടത്തിയ പരാമർശവും വലിയ രീതിയില്‍ വിമർശിക്കപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം മൂലം മരിച്ചുവെന്ന് അവർ പറയുന്ന കഥയെ നിങ്ങൾ ബലാത്സംഗം എന്ന് വിളിക്കുമോ? അവൾ ഗർഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവർ അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു മമതയുടെ സംഭവത്തിലെ പ്രതികരണം.

കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾ

കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിനും കുട്ടികൾക്കും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടത്. "മോശമായ മാതൃക" യുടെ ഫലമാണ് കീറിപ്പോയ ജീൻസ്, അത് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

ഭരണഘടന സംരക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രി

ഭരണഘടന സംരക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയ അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പരാമര്‍ശത്തെത്തുടര്‍ന്ന് മുന്‍ മധ്യപ്രദേശ് മന്ത്രി കൂടിയായ പട്ടേരിയെക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന

ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നുവെന്ന വിമർശനമായിരുന്നു മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്. അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

വിദ്യാർത്ഥി സംഘടനയില്‍ പ്രവർത്തിക്കുന്ന

വിദ്യാർത്ഥി സംഘടനയില്‍ പ്രവർത്തിക്കുന്ന കാലത്ത് ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന മുന്നണിക്ക് അകത്തും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്നു പ്രസ്താവന കൂടി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്.

വിഴിഞ്ഞം സമരത്തിനെതിരെ രംഗത്തെത്തിയ

വിഴിഞ്ഞം സമരത്തിനെതിരെ രംഗത്തെത്തിയ ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മുന്നോട്ട് വന്നതും വലിയ വിവാദത്തിനിടയാക്കി. അബ്ദുറഹ്‌മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രിയാണ് എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചിരുന്നത് എന്നും എന്നാല്‍ അദ്ദേഹം തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്ക് വേണ്ടിയാണെന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് അഭിപ്രായപ്പെട്ടത്.

സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍

സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പരാമർശവും വലിയ രീതിയില്‍ വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അമിതാബ് ബച്ചനെ പോലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മെലിഞ്ഞ് ഇന്ദ്രന്‍സിനെപ്പോലെയായെന്ന പരാമർശമാണ് വിവാദത്തിന് കാരണമായത്. മന്ത്രിയുടെ പരാമർശത്തില്‍ താന്‍ ബോഡിഷെയിമിങ് ഒന്നും കാണുന്നില്ലെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കിയെങ്കിലും മന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+