ഇയര്‍ എന്‍ഡര്‍ 2020: രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് കൂട്ടബലാത്സംഗ കേസ്, വിവാദങ്ങളും പ്രതിഷേധങ്ങളും
ദില്ലി: 2020ല്‍ രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഹത്രാസ് എന്ന സ്ഥലത്ത് ദളിത് പെണ്‍കുട്ടി നേരിടേണ്ടിവന്നത്. സെപ്റ്റംബര്‍ 14ന് ആയിരുന്നു ഹത്രാസില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഹത്തിന് ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. അമ്മയ്ക്കൊപ്പം പുല്ലുവെട്ടാന്‍ പാടത്ത് പോയ പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് കഴുത്തില്‍ ഷാളിട്ട് മുറുക്കി ആളൊഴിഞ്ഞ പ്രദേശത്ത് നിലത്തൂടെ വലിച്ചുകൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.

ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കൂടാതെ ആക്രമികള്‍ പെണ്‍കുട്ടിയുടെ നാവും മുറിച്ച് മാറ്റിയിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നില്‍ പരാതിയുമായി എത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഈ സംഭവത്തിന്റെ പേരില്‍ നേരിടേണ്ടിവന്നു. പ്രതിഷേധങ്ങളെ പേടിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിച്ചതും വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷിതരല്ലെന്ന വാദം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുയര്‍ന്നിരുന്നു.
ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ച് കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഇപ്പോള്‍ നാല് പ്രതികള്‍ക്കെതിരെ സിബിഐ കൂട്ടുബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ട്. ദളിത് പെണ്‍കുട്ടിയെ നാല് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് ഉത്തര്‍പ്രദേശ് പൊലീസ് നല്കിയ റിപ്പോര്‍ട്ട്. ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടാണ് ഇതിനായി ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മൊഴി നല്‍കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications