യോഗ ഗുരുവിനെതിരെ വെളിപ്പെടുത്തലുമായി ശിഷ്യ; 'സ്വകാര്യ ഭാഗങ്ങളില്‍ മസ്സാജ് ചെയ്യാന്‍ ആവശ്യപ്പെട്ടു'
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ആറ് കോടി രൂപ പിഴ ചുമത്തപ്പെട്ട യോഗ ഗുരു ബിക്രം ചൗധരിക്കെത്തിരെ പുതിയ വെളിപ്പെടുത്തലുമായി ശിഷ്യ. പലതവണ അനുഭവങ്ങള്‍ ഉണ്ടായിട്ടും ഭയന്നിട്ടാണ് പുറത്ത് പറയാതിരുന്നതെന്ന് യുവതി പറയുന്നു.
ബിക്രം ചൗധരിയുടെ മുന്‍ നിയമോപദേഷ്ടാവായ മീനാക്ഷിയാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ ദൃസാക്ഷിയാണെന്നും യുവതി പറഞ്ഞു.

2009ലാണ് യുവതി യോഗാ ക്ലാസ്സില്‍ ചേരുന്നത്. യുവതിയോട് ഇയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ മസ്സാജ് ചെയ്യാന്‍ ആവശ്യപ്പെടുകയും തന്ത്രപ്പൂര്‍വ്വം യുവതി ഒഴിഞ്ഞ് മാറുകയും ചെയ്തു എന്നും പറയുന്നു. ക്ലാസ്സ് അവസാനിപ്പിച്ച് പോകാന്‍ തീരുമാനമെടുത്തപ്പോള്‍ 10 ലക്ഷം രൂപയാണ് കെട്ടിവെയ്ക്കാന്‍ ബിക്രം ആവശ്യപ്പെട്ടത്.
കയ്യില്‍ ഇത്രയും പണമില്ലാത്തത് കൊണ്ടാണ് പോരാന്‍ സാധിക്കാഞ്ഞത്. പിന്നീട് മീനാക്ഷി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എന്ന് അറിഞ്ഞപ്പോള്‍ കൂടെ നില്‍ക്കാന്‍ തയ്യാറാവുകയായിരുന്നു.












Click it and Unblock the Notifications