ഒവൈസിയുടെ വെല്ലുവിളി ഏറ്റെടുത്ത് യോഗി; തന്ത്രം മാറ്റി ബിജെപി, അങ്കലാപ്പില്‍ എസ്പിയും കോണ്‍ഗ്രസും
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ യോഗി ആദിത്യനാഥ് കളി തുടങ്ങി. പതിവായി ഉയര്‍ത്തിയിരുന്ന വിവാദ വിഷയങ്ങള്‍ ഇത്തവണ വോട്ടാകാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ ബിജെപി പുതിയ 'ശത്രു'വിനെ പ്രതിഷ്ഠിച്ചു. രൂക്ഷമായി വിമര്‍ശിക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരെ അവഗണിക്കാറുള്ള യോഗി ആദിത്യനാഥ് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.
ഒവൈസിയുടെ വെല്ലുവിളി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ വോട്ടുകളില്‍ ധ്രുവീകരണ സാധ്യത തെളിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ഹൈദരാബാദിന് പുറത്തേക്ക് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒവൈസിയുടെ നീക്കം. മഹാരാഷ്ട്രയിലാണ് അദ്ദേഹം ആദ്യ രാഷ്്ട്രീയ പരീക്ഷണം നടത്തിയത്. വിജയമായിരുന്നു ഫലം. പിന്നീട് ബിഹാറില്‍ അഞ്ച് സീറ്റ് നേടി. ഇപ്പോള്‍ യുപിയിലേക്ക് ഒവൈസി എത്തുകയാണ്.

യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പായി നടക്കും. അതായത് ഏഴ് മാസത്തോളമാണ് തിരഞ്ഞെടുപ്പ് ചൂടിലേക്കെത്താന്‍ ബാക്കി. ഈ വേളയില്‍ യുപിയില്‍ 100 സീറ്റില്‍ തങ്ങള്‍ ഒരുങ്ങിയെന്ന് ഒവൈസി പ്രഖ്യാപിച്ചിരുന്നു. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ബാറിന്റെ പാര്‍ട്ടിയുമായി ചേര്‍ന്നാണ് ഒവൈസി മല്‍സരിക്കുക.

യോഗി ആദിത്യനാഥിനെ ഇനിയും യുപിയുടെ മുഖ്യമന്ത്രിയാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ചിട്ടയോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാം നേടാനാകും. ഉത്തര്‍ പ്രദേശില്‍ ഇനി ബിജെപി സര്‍ക്കാരുണ്ടാകില്ല എന്നാണ് ഒവൈസി പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോട് പ്രതികരിച്ച് യോഗി ആദിത്യനാഥ് രംഗത്തുവന്നു.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഒവൈസി വലിയ ദേശീയ നേതാവാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരുണ്ട്. അദ്ദേഹത്തിന്റെ വെല്ലുവിളി ബിജെപി ഏറ്റെടുക്കുന്നു. 300ലധികം സീറ്റ് നേടി ബിജെപി ഇനിയും അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു.

അതേസമയം, യോഗിയുടെ ഈ പ്രതികരണം പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. യുപിയില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി വോട്ട് പിടിക്കാന്‍ ബിജെപിക്ക് നിലവില്‍ സാഹചര്യമില്ല. എന്നാല്‍ ഒവൈസിയെ പ്രധാന എതിരാളിയായി ചിത്രീകരിച്ച് ഭൂരിപക്ഷ വോട്ട് സ്വന്തമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

യോഗിയെ വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നേതാക്കളാണ് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവുമെല്ലാം. എന്നാല്‍ ഇവരുടെ തുടര്‍ച്ചയായ പ്രസ്താവനകളോട് യോഗി അപൂര്‍വമായിട്ടേ പ്രതികരിക്കാറുള്ളൂ. ഒവൈയുടെ പ്രസ്താവനയോട് പക്ഷേ, യോഗി അതിവേഗം പ്രതികരിച്ചു. ഒവൈസിയുടെ വരവ് ചൂണ്ടിക്കാട്ടിയാകും ഇത്തവണ ബിജെപി വോട്ട് പിടിക്കുക എന്നാണ് സൂചനകള്‍.
Recommended Video

അതേസമയം, ഒവൈസി ബിജെപിയെ സഹായിക്കാനാണ് മല്‍സരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. മുസ്ലിം വോട്ടുകളില്‍ കണ്ണ് വച്ച പാര്‍ട്ടികളാണ് കോണ്‍ഗ്രസും എസ്പിയും. 130ഓളം സീറ്റുകളില്‍ നിര്‍ണായകമാണ് മുസ്ലിം വോട്ടര്‍മാര്‍. ഈ സാഹചര്യത്തില്‍ മജ്‌ലിസ് പാര്‍ട്ടിയുടെ വരവ് മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്ന് കരുതപ്പെടുന്നു. ഇതാകട്ടെ ബിജെപിക്ക് നേട്ടമാകുകയും ചെയ്യുമെന്ന നിരീക്ഷണവുമുണ്ട്.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications