മലബാര്‍ സമരത്തിനെതിരെ യോഗി ആദിത്യനാഥ്; ഹിന്ദു വംശഹത്യയായിരുന്നു
ന്യൂഡല്‍ഹി: 1921ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ മലപ്പുറത്ത് നടന്ന മാപ്പിള സമരത്തിനെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കളെ ആസൂത്രിതമായി വംശഹത്യ നടത്തുകയാണ് അന്ന് ചെയ്തതെന്ന് യോഗി ആരോപിച്ചു. ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി.
ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ട ശേഷമാണ് യോഗി മലബാര്‍ സമരത്തെ ഹിന്ദു വംശഹത്യയായിരുന്നുവെന്ന് പറഞ്ഞത്. ഇത്തരം കൂട്ടക്കൊലകള്‍ ഇനി ആവര്‍ത്തിക്കരുത്. അതിന് വേണ്ടി എല്ലാ ഇന്ത്യക്കാരനും ഒരുമിക്കണമെന്നും യോഗി പറഞ്ഞു. ചരിത്രത്തെ ശരിയായ വിധം മനസിലാക്കണം. ചരിത്രം അറിയാത്ത ഒരു രാജ്യത്തിനും അവരുടെ ഭൂമി സംരക്ഷിക്കാനാകില്ലെന്നും യോഗി പറഞ്ഞു.
100 വര്‍ഷം മുമ്പാണ് കേരളത്തിലെ മാപ്പിളമാര്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതെന്ന് യോഗി പറയുന്നു. തികച്ചും ആസൂത്രിതമായ കലാപമായിരുന്നു ഇത്. ദിവസങ്ങളോളം നീണ്ടു നിന്നു. 10000ത്തിലധികം ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് ഒരു കണക്ക്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു- സംഘപരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന കഥകള്‍ യോഗിയും ചര്‍ച്ചയ്ക്കിടെ ആവര്‍ത്തിച്ചു.

1924ല്‍ സവര്‍ക്കര്‍ മാപ്പിള സമരത്തെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് എന്ന് യോഗി പറയുന്നു. മാപ്പിള സമരത്തിനിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും യോഗി പറയുന്നു. ആനി ബെസന്റും ഇക്കാര്യം പറഞ്ഞുവെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു സമരം എന്നാണ് ചിലര്‍ പറയുന്നത്. മാപ്പിള സമരം എന്ന് ചിലര്‍ വിളിച്ചു. ഭൂപ്രഭുക്കന്മാര് മുസ്ലിം കുടിയാന്മാരെ ചൂഷണം ചെയ്തിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഭൂപ്രഭുക്കന്മാര് മാത്രമല്ലേ ആക്രമിക്കപ്പെടേണ്ടിയിരുന്നത്. എന്തിന് സാധാരണക്കാരായ ഹിന്ദുക്കളെ കൊലപ്പെടുത്തി. അവര്‍ മതംമാറാന്‍ തയ്യാറാകാതിരുന്നത് കൊണ്ടാണ് കൊന്നത്. ഇടതുപക്ഷ-മതനിരപേക്ഷ ചരിത്രകാരന്മാരാണ് ചരിത്രം വളച്ചൊടിച്ചത്. അവര്‍ എപ്പോഴും അനുനയത്തിനാണ് ശ്രമിച്ചത്. വോട്ട് ബാങ്ക് നോക്കി രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണച്ചു- യോഗി പറഞ്ഞു.
മാപ്പിള സമരത്തെ ചരിത്രകാരന്മാര് സ്വാതന്ത്ര്യ സമരമായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് സംഘപരിവാര്‍ നേതാക്കളുടെ പ്രചാരണം. ബ്രിട്ടീഷുകാര്‍ക്കും ഭൂപ്രഭുക്കന്മാര്ക്കുമെതിരെ നടന്ന സമരമാണ് എന്ന് ചരിത്രക്കാരന്മാര് പറയുന്നു. മലബാര്‍ സമരത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര സമര സേനാനികളായി 1971ല്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മലബാര്‍ സമരത്തില്‍ പങ്കാളികളായ 387 പോരാളികളുടെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) ഒരു കമ്മിറ്റി രൂപീകരിച്ചു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications