യോഗിയുടെ ലിസ്റ്റില്‍ താജ്മഹല്‍ ഇല്ല!!സംസ്‌കാരത്തിന്റെ ഭാഗമല്ല!!

Subscribe to Oneindia Malayalam

ലക്‌നൗ: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് സംസ്‌കാരത്തിന്റെ ഭാഗമല്ല. പ്രത്യേമായി സംരക്ഷിക്കപ്പെടേണ്ട യുപി സര്‍ക്കാരിന്റെ സാംസ്‌കാരിക ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല.
താജ്മഹലിനെ സംരക്ഷിക്കാന്‍ ബഡ്ജറ്റ് അനുവദിക്കാത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. വര്‍ഗ്ഗീയത കലര്‍ത്തിയ ബഡ്ജറ്റെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

താജ്മഹല്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പൈതൃകസ്മാരകങ്ങളെ സംരക്ഷിക്കാന്‍ ബജറ്റ് അനുവദിച്ചപ്പോള്‍ താജ്മഹലിനെ കൂടെ ഉള്‍പ്പെടുത്താതെ ഷാജഹാന്‍ പണിയിച്ച പ്രണയസ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. 63 പേജുള്ള ബഡ്ജറ്റില്‍ താജ്മഹലിനു വേണ്ടി ഒരു രൂപ പോലും മാറ്റിവെച്ചതായി പറയുന്നില്ല. യോഗി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ബഡ്ജറ്റ് ആണിത്.

taj-mahal-

എന്നാല്‍ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരണാസി, മധുര, ചിത്രക്കൂട് എന്നിവയുടെ സംരക്ഷണത്തിനായി ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അവയ്ക്കും പുറമേ രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട് എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു.

English summary
Yogi Adityanath Govt Leaves Taj Mahal Out Of UP State Budget's Heritage Outlay
Please Wait while comments are loading...