Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കൃഷ്ണാലാന്‍ഡ് ഉയര്‍ത്താന്‍ യോഗിസര്‍ക്കാര്‍!!ഡിസ്‌നി ലാന്‍ഡിനെ വെല്ലും!!

ഡിസ്‌നി ലാന്‍ഡിന്‍റെ മാതൃകയില്‍ നിര്‍മ്മാണം

ലക്‌നൗ: ശ്രീകൃഷ്ണന്റെ ജന്‍മ സ്ഥലമായ മധുരയില്‍ കൃഷ്ണാ ലാന്‍ഡ് ഉയര്‍ത്താന്‍ യോഗി സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ ഡിസ്‌നി ലാന്‍ഡാണ് തങ്ങള്‍ക്കു മുന്‍പിലുള്ള മാതൃകയെന്ന് അധികൃതര്‍ പറയുന്നു. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണ് കൃഷ്ണാ ലാന്‍ഡില്‍ അവതരിപ്പിക്കുക.

കൃത്രിമമായി നിര്‍മ്മിച്ച യമുനാ നദിയും കൃഷ്ണാ ലാന്‍ഡിന്റെ ഉള്ളിലുണ്ടാകും. പാര്‍ക്കിനുള്ളില്‍ കൃഷ്ണന്റെ ജീവിതത്തിലെ വിവധ ഘട്ടങ്ങള്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ദേവകി കൃഷ്ണന് ജന്‍മം നല്‍കിയ കാരഗൃഹം മുതല്‍ കൃഷ്ണന്റെ ജീവിതകഥ തന്നെയാണ് കൃഷ്ണാ ലാന്‍ഡ് അവതരിപ്പിക്കുന്നത്. നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.

janmashtami

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കൃഷ്ണാ ലാന്‍ഡ് നിര്‍മ്മാണം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ബജറ്റ് അനുവദിച്ചപ്പോള്‍ താജ്മഹലിനെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. താജ്മഹല്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

എന്നാല്‍ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരണാസി, മധുര, ചിത്രക്കൂട് എന്നിവയുടെ സംരക്ഷണത്തിനായി ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അവയ്ക്കും പുറമേ രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട് എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് മധുരയില്‍ കൃഷ്ണാ ലാന്‍ഡ് നിര്‍മ്മിക്കാനുള്ള നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+