
'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവൃത്തി കണ്ടോ!
മോഷണം ഒരു കുറ്റം തന്നെയാണ്. ശിക്ഷ കിട്ടുന്ന കുറ്റം. എന്നാൽ ചില മോഷ്ടാക്കളെ നമുക്ക് കുറ്റപ്പെടുത്താൻ സാധിക്കില്ല. കായംകുളം കൊച്ചുണ്ണിയുടെ കഥ കേട്ടാൽ നമ്മൾ കൊച്ചുണ്ണിയെ കുറ്റം പറയുമോ...അങ്ങനെ ഒരു കൊച്ചുണ്ണിയുടെ കാര്യമാണ് ഇനി പറയാൻ പോകുന്നത്.. മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടിച്ചു..
എന്നാൽ ഇയാളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ് ..ഇത്ര നല്ല മനസ്സുള്ള കള്ളനോ എന്നാണ് വീഡിയോ കണ്ടവരൊക്കെ ചോദിക്കുന്നത്. ആ മോഷ്ടാവ് മോഷ്ടിച്ച പണം കൊണ്ട് ചെയ്ത കാര്യം കേട്ടാൽ ആരും അങ്ങനെ ചോദിച്ചുപോകും...എന്താണ് അദ്ദേഹം ചെയ്തതെന്ന് വിശദമായി അറിയാം....

ഛത്തീസ്ഗഡിലെ പോലീസ് സ്റ്റേഷനിൽ ആണ് കള്ളനെ ചോദ്യം ചെയ്യുന്നത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദുർഗ് പോലീസ് സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവാണ് മോഷ്ടാവിനെ ചോദ്യം ചെയ്യുന്നത്. കള്ളന്റെ മറുപടി കേട്ട് മുറിയിലുണ്ടായിരുന്നവർ അത്ഭുതപ്പെട്ടുപോയി....

മോഷണം ശേഷം നിങ്ങൾക്ക് എന്താണ് തോന്നിയത്? പല്ലവ് ചോദിച്ചു
എനിക്ക് വളരെ നന്നായി തോന്നി...പക്ഷേ കുറ്റബോധം തോന്നി എന്നാണ് കള്ളൻ പറഞ്ഞത്...
മോഷണം നടത്തിയ ശേഷം എന്തിനാണ് കുറ്റ ബോധം എന്ന് പോലീസ് ചോദിച്ചു, താൻ തെറ്റായ ഒരു കാര്യമാണ് ചെയ്തതെന്നായിരുന്നു മറുപടി. എത്ര പണമാണ് മോഷ്ടിച്ചത് എന്ന ചോദ്യത്തിന് പതിനായിരം രൂപ എന്നായിരുന്നു ഉത്തരം. മോഷണം നടത്തിയ പതിനായിരം രൂപ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ആ പണം പാവങ്ങൾക്ക് കൊടുത്തു എന്നാണ് മോഷ്ടാവ് പറഞ്ഞു.

എവിടെ ഉള്ള പാവങ്ങൾക്കാണ് കൊടുത്തതെന്ന് ചോദിച്ചപ്പോൾ പശുവിനും നായയ്ക്കും തെരുവിൽ തണുപ്പ് അനുഭവപ്പെടുന്ന ആളുകൾക്കും പുതപ്പ് വാങ്ങി നൽകിയെന്നും മോഷ്ടാവ് പറഞ്ഞു.അപ്പോൾ താങ്കൾക്ക് അനുഗ്രഹം കിട്ടിക്കാണുമല്ലോ എന്ന് പോലീസ് പറഞ്ഞപ്പോൾ. അനുഗ്രഹം കിട്ടി സർ, എന്നാണ് മോഷ്ടാവ് പറഞ്ഞത്...

എന്തായാലും ഈ വീഡിയോയ്ക്ക് താഴെ ഈ മോഷ്ടാവിന് പിന്തുണച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്. എന്തൊരു നല്ല മനുഷ്യനാണ് ഇയാൾ എന്നാണ് ചിലർ പറയുന്നത്, നിങ്ങൾക്ക് തീർച്ചയായും അനുഗ്രഹം കിട്ടുമെന്ന് ചിലർ പറഞ്ഞു. മോഷ്ടാവ് ചെയ്ത പ്രവൃത്തി നല്ലതാണെന്നും എന്നാൽ മോഷ്ടിച്ച് ചെയ്യേണ്ട പണിക്ക് പോയ് ഇങ്ങനെ ചെയ്യൂ എന്ന് ചിലർ പറയുന്നു...