മുസ്ലീം യുവാവിന്റെ മരണത്തില്‍ കുരുങ്ങി യോഗിയുടെ പോലീസ്, കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍
ദില്ലി: ഉത്തര്‍പ്രദേശ് പോലീസ് വന്‍ വിവാദത്തില്‍. കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാവ് മരിച്ചിരിക്കുകയാണ്. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇയാള്‍ ഉള്ളത്. കാസ്ഗഞ്ചിലെ സദര്‍ കോട്വാലി ലോക്കപ്പിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ സംഭവത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ യുവാവിന്റെ കുടുംബം കൊലപാതകമാണെന്ന് ആരോപിക്കുന്നു. കൊല്ലപ്പെട്ട യുവാവ് നഗ്ല സയ്യദ് അഹ്റോളിയില് നിന്നുള്ള അല്‍ത്താഫാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. താനാണ് പോലീസ് സ്റ്റേഷനില്‍ മകനെ എത്തിച്ചതെന്ന് പിതാവ് ചാന്ദ് മിയാന്‍ പറയുന്നു.

24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്റെ മൃതദേഹമാണ് തനിക്ക് ലഭിച്ചതെന്നും മിയാന്‍ വ്യക്തമാക്കി. മകന് തൂങ്ങി മരിച്ചെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിനിടെ അല്‍ത്താഫ് ടോയ്ലറ്റില് പോകണമെന്ന് പറഞ്ഞുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ടോയ്ലറ്റില് നിന്ന് സമയമേറെ കഴിഞ്ഞിട്ടും അല്‍ത്താഫ് പുറത്തുവന്നില്ല. അന്വേഷിച്ച് ചെന്നപ്പോള്‍ ടോയ്ലറ്റിലെ പൈപ്പില്‍ ഇയാള്‍ തൂങ്ങി മരിച്ച നിലയിലാണ് ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ഹൂഡീസ് ധരിച്ചാണ് അല്‍ത്താഫ് വന്നിരുന്നത്. ഇത് ആത്മഹത്യ എളുപ്പമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. രണ്ടടിയോളം ഉയരത്തിലാണ് ഈ പൈപ്പ് ഉള്ളത്. എന്നാല്‍ പോലീസ് പറഞ്ഞ കാര്യങ്ങളില്‍ അടിമുടി ദുരൂഹതയുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ എസ്പി രോഹന് പ്രമോദ് ബോത്രെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ച് പോലീസുകാരും അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്‍സ്പെക്ടറെ അടക്കം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. കാരണം ഈ ടോയ്ലറ്റില് ഒരു പൈപ്പ് മാത്രമാണ് ഉള്ളത്. രണ്ടടി ഉയരത്തിലാണ് ഇതുള്ളത്. ഇതിന് പുറമേ കൊളുത്തി നില്ക്കുന്ന യാതൊന്നും ഈ ടോയ്ലറ്റില് ഇല്ല. ആത്മഹത്യയല്ല കൊലപാതകമാണ് നടന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഇക്കാര്യങ്ങള്‍.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പരിശോധിച്ചിട്ടില്ല. യോഗി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്ത വന്ന സാഹചര്യത്തില്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. യുപിയിലെ നിയമവ്യവസ്ഥയെയാണ് പോലീസും കുറ്റവാളികളും ചേര്‍ന്ന് എന്‍കൗണ്ടര്‍ ചെയ്ത് ഇല്ലാതാക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. യോഗിയുടെ സര്‍ക്കാര്‍ ഇതെല്ലാം നിയമവിധേയമാക്കിയെന്നും എസ്പി പറഞ്ഞു. സംശയാസ്പദമായ മരണമാണ് നടന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഞ്ചര അടിയില്‍ കൂടുതല്‍ ഉയരമുള്ളയാള്‍ തറയില്‍ നിന്ന് രണ്ട് അടി മാത്രമുള്ള ടേപ്പില്‍ തൂങ്ങി മരിക്കുക എങ്ങനെയെന്നും ചോദ്യമുയര്‍ന്ന് കഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications