Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വീടിന് പുറത്ത് ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. റായ്പുരില്‍ കഴിഞ്ഞ 21നായിരുന്നു ഇരുപത്തിയെട്ടുകാരനായ യോഗേഷ് സാഹു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവ് ബുധനാഴ്ച വൈകിട്ടാണ് മരിച്ചതെന്ന് റായ്പുര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ശുക്ല പറഞ്ഞു.

സംഭവദിവസം സാഹു മുഖ്യമന്ത്രിയെ കാണാനായി വസതിക്ക് പുറത്തെത്തിയിരുന്നു. ഒരു ജോലിക്ക് അപേക്ഷിക്കാനായാണ് സാഹു എത്തിയത്. അഞ്ചംഗകുടുംബം വളരെ ദയനീയ സ്ഥിതിയിലാണെന്നും ജോലി നല്‍കണമെന്നുമായിരുന്നു ഭിന്നശേഷിക്കാരനായ സാഹുവിന്റെ അപേക്ഷ. എന്നാല്‍ മുഖ്യമന്ത്രി ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ സാഹുവിനെ അകത്തേക്ക് കടത്തിവിട്ടില്ല.

suicide

പുറത്തുവെച്ച് സാഹുവിന്റെ അപേക്ഷ സെക്യൂരിറ്റി ജീവനക്കാര്‍ കൈപ്പറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് സാഹു തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്ന യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി നടുക്കം പ്രകടിപ്പിച്ചു. യുവാക്കള്‍ ക്ഷമ കാണിക്കണമെന്നും ജോലിക്കായി സര്‍ക്കാരിന്റെ ഒട്ടേറെ പ്രൊജക്ടുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇത് രാഷ്ട്രീയ ആയുധമാക്കി. സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം യുവാക്കള്‍ ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും പോസ്റ്റുകള്‍ ഉടന്‍ നികത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+