Get Updates
Get notified of breaking news, exclusive insights, and must-see stories!

2009ല്‍ കോണ്‍ഗ്രസ് നിക്ഷേധിച്ച മുഖ്യമന്ത്രിക്കസേര, 2019ല്‍ ഒറ്റയ്കക്ക് വലിച്ചിട്ട് അജയ്യനായി വൈഎസ്ആറിന്‍റെ മകന്‍.. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കനല്‍വഴികള്‍ ഇങ്ങനെ!

Recommended Video

cmsvideo
    ഇത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയഗാഥ

    ദില്ലി: വെഎസ് രാജശേഖര റെഡ്ഢിയുടെ മകന്‍ എന്ന വിലാസം മാത്രമായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. വൈഎസ്ആറിന്‍റെ നിര്യാണത്തോടെ മുഖ്യമന്ത്രി കസേര ചോദിച്ച ജഗന്‍ ലഭിക്കാതെ വന്നപ്പോള്‍ 2011ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു, വൈഎസ് ആര്‍ കോണ്‍ഗ്രസ്. 2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി.

    ഇന്നലെ അവസാന വോട്ടും എണ്ണി തീര്‍ന്നപ്പോള്‍ ആന്ധ്ര തൂത്തുവാരി ജഗന്‍ മോഹന്‍ റെഡ്ഡി 46ാം വയസില്‍ ആന്ധ്ര രാഷ്ട്രീയത്തിലെ അതികായനും. ലോക്സഭയിലും അസംബ്ലി തിരഞ്ഞെടുപ്പിലും രാഷ്ട്രീയ വിജയം നേടി ചരിത്രമായ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. 2009ല്‍ വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 2005ല്‍ ജഗനെ മത്സരിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ 2009 വരെ കാത്തിരക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

    Jagan Mohan reddy

    2009 കഴിഞ്ഞ് 2019ല്‍ ജഗന്‍ മോഹന്‍ ലോക്സഭയിലും നിയമസഭയിലും സീറ്റ് തൂത്തുവാരി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. രാജശേഖര റെഡ്ഡിയുടെ മരണസമയത്ത് കടപ്പയില്‍ എംഎല്‍എയായിരുന്ന ജഗനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് അത് റോസയ്യയ്ക്ക് നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതോടെ ജഗന്‍ തന്‍റെ അമ്മ വൈഎസ് വിജയമ്മയുമൊത്ത് കോണ്‍ഗ്രസ് വിട്ടു. എംപി സ്ഥാനം രാജി വച്ചു. അധികം വൈകാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ആന്ധ്രപ്രദേശില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയും. യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി എന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്.

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിട്ട് തെലുങ്ക് ദേശം പാര്‍ട്ടി വരിഞ്ഞ് മുറുക്കി ഒടുവില്‍ 16 മാസം ജയില്‍ ശിക്ഷയും അനുഭവിച്ച് 2012ല്‍ ആരംഭിച്ച ജയില്‍ വാസത്തിന് അവസാനമായത് 2013ലാണ്. ജയില്‍ നിന്ന് പുറത്തെത്തിയതോടെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പടുത്തുയര്‍ത്താന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കഴിഞ്ഞത്. 2014ല്‍ കോണ്‍ഗ്രസിനെ മറികടന്ന് രണ്ടാമത്തെ വലിയ പാര്‍ട്ടിയായി.

    67 സീറ്റ് നേടി അസംബ്ലി തിരഞ്ഞെടുപ്പില്‍. 2017ല്‍ 14 മാസം നീണ്ട പദയാത്ര നടത്തി 3600 കിലോമീറ്റര്‍ താണ്ടി. ഇതെല്ലാം ജഗന്‍ വോട്ടായ് മാറിയ കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. മൂനില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മന്ത്രി സഭ രൂപികരിക്കും. മെയ് 30ന് തിരുപ്പതിയില്‍ വച്ച് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. 2009ല്‍ നിക്ഷേധിക്കപ്പെട്ട മുഖ്യമന്ത്രി കസേര ഇട്ട് വാഴും കോണ്‍ഗ്രസ് നാമമാത്രമായ് പോലും ശേഷിക്കാത്ത ആന്ധ്രപ്രദേശില്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+