6 മാസങ്ങൾക്ക് ശേഷം ഒരാൾക്ക് കൊവിഡ്; 3 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യപിച്ച് ന്യൂസിലാന്റ്
വെല്ലിംഗ്ടൺ; ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ. മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന നഗരമായ ഓക്ക്‌ലാന്റില്‍ താമസിക്കുന്ന 58കാരനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ഡെൽറ്റാവകഭേദമാണ് സ്ഥിരീകരിച്ചത്.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ അത്യന്തം അപകടകാരിയായ കൊവിഡ് ഡെൽറ്റാവകഭേദം പടരുന്നത് തടയേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ അതുകൊണ്ട് തന്നെ അശ്രദ്ധ കാണിക്കാൻ സാധിക്കില്ലെന്നും ജസിന്ത വ്യക്തമാക്കി. നിയന്ത്രണങ്ങൾ ശക്തമാക്കിയില്ലേങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ലോകത്തെ മറ്റിടങ്ങളിൽ നമ്മൾ കണ്ടതാണ്. നമ്മുക്ക് ഒരേ ഒരു അവസരം മാത്രമാണ് ഉള്ളതെന്നും ജസീന്ത വ്യക്തമാക്കി. ഓസ്ട്രേലിയ ഡെൽറ്റാ വകഭേദത്തോട് പോരാടുന്ന ഉദാഹരണവും ജസീന്ത ചൂണ്ടിക്കാട്ടി.
ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദീർഘകാലം ലോക്ക്ഡൗണിൽ കഴിയുന്നതിനേക്കാൾ നല്ലത് തുടക്കത്തിൽ തന്നെ നിയന്ത്രണം കടുപ്പിച്ച് ലോക്ക്ഡൗണിൽ നിന്നും പെട്ടെന്ന് പുറത്തുകടക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾ ഓസ്ട്രേലിയയിലേക്ക് നോക്കു. ന്യൂസിലാന്റിൽ തുടക്കത്തിൽ തന്നെ നടപടികൾ കടുപ്പിച്ചതോടയാണ് നമ്മുക്ക് രോഗത്തെ എളുപ്പം പിടിച്ചുകെട്ടാൻ സാധിച്ചത്, ജസീന്ത വ്യക്തമാക്കി.
ഓക്ക്ലാന്റിൽ രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് കൊവിഡ് രോഗികളുമായി അടുത്ത ബന്ധമില്ലന്നതിനാലാണ് ഒറ്റ കേസ് സ്ഥിരീകരിച്ച ഘട്ടത്തിൽ തന്നെ രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാജ്യമായിരുന്നു ന്യൂസിലാന്റ്.അഞ്ച് മില്യൺ ജനസംഖ്യയിൽ വെറും 26 മരണങ്ങൾ മാത്രമായിരുന്നു രാജ്യത്ത് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലായിരുന്നു. അതേസമയം കൊവിഡ് വ്യാപനം പിടിച്ചുകെട്ടിയെങ്കിലും രാജ്യത്തെ വാക്സിൻ വിതരണം അത്ര ഫലപ്രദമല്ലെന്ന വിമർശനങ്ങൾ ശക്തമാണ്. ഇതുവരെ രാജ്യത്തെ 20 ശതമാനം ജനങ്ങൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.












Click it and Unblock the Notifications