Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പൊട്ടിത്തെറിയുടെ വക്കില്‍; 20 രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു, രഹസ്യനീക്കം പുറത്ത്

രാജകുടുംബത്തില്‍പ്പെട്ട 20 പേരെയും ജീന്‍ ജയിലില്‍ വച്ച് കണ്ടു. ഇവരുമായി നടത്തിയ സംസാരത്തിലാണ് കാര്യങ്ങള്‍ വ്യക്തമായതത്രെ.

പാരിസ്: ഖത്തര്‍ ഭരണകൂടത്തിനെതരേ രാജ കുടുംബത്തില്‍ തന്നെയുള്ളവര്‍ പ്രതിഷേധം കനപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയുമായി താല്‍പ്പര്യമുള്ളവര്‍ രാജകുടുംബത്തില്‍ തന്നെയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പരസ്യമായ പിന്തുണ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ രാജകുടുംബത്തിലുള്ളവരെ ജയിലില്‍ അടച്ചു.

ഫ്രഞ്ച് മാഗസിന്‍ ആയ ലെ പോയിന്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍ കിടന്ന ഒരാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തമല്ല. ഖത്തര്‍ അമീര്‍ ശൈഖ് തമീം ആണ് 20 രാജകുടുംബാംഗങ്ങളെ തടവിലിടാന്‍ ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ വിശദീകരണങ്ങള്‍ ഇങ്ങനെ...

ചുമത്തിയ കുറ്റം

ചുമത്തിയ കുറ്റം

ഖത്തര്‍ രാജകുടുംബത്തിലെ 20 പേരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ പിന്തുണച്ചതാണ് കുറ്റമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നയങ്ങളെ എതിര്‍ത്തു

നയങ്ങളെ എതിര്‍ത്തു

ഖത്തര്‍ ഭരണകൂടത്തിനെതിരേ ഉപരോധം പ്രഖ്യാപിച്ചവരാണ് ഈ നാല് രാജ്യങ്ങള്‍. ഇവരെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു രാജകുടുംബാംഗങ്ങള്‍. മാത്രമല്ല, ഖത്തര്‍ ഭരണകൂടത്തിന്റെ നയങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു.

അന്വേഷണ റിപ്പോര്‍ട്ട്

അന്വേഷണ റിപ്പോര്‍ട്ട്

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശ പ്രകാരമാണ് 20 പേരെ ജയിലില്‍ അടച്ചതത്രെ. അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരിലാണ് മാഗസില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഫ്രഞ്ച് ബിസിനസുകാരന്‍

ഫ്രഞ്ച് ബിസിനസുകാരന്‍

ഫ്രഞ്ച് ബിസിനസുകാരനും ഒരു ഫ്രഞ്ച് മാനേജ്‌മെന്റ് ട്രെയിനിങ് കമ്പനിയുടെ ചെയര്‍മാനുമായ ജീന്‍ പിയറി ക്ലമാദിയുവിനെ ഉദ്ധരിച്ചാണ് മാഗസിന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇയാള്‍ക്കെങ്ങനെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

വണ്ടിച്ചെക്ക് കേസ്

വണ്ടിച്ചെക്ക് കേസ്

ജീന്‍ കുറച്ചുദിവസം ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. വണ്ടിച്ചെക്ക് കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് ജീന്‍ ജയിലിലായത്. ഇവിടെ വച്ചാണ് ഇയാള്‍ക്ക് രാജകുടുംബത്തിലുള്ളവരെ ജയിലിലടച്ചുവെന്ന വിവരം ലഭിച്ചത്.

ജീന്‍ ജയിലില്‍ കണ്ടത്

ജീന്‍ ജയിലില്‍ കണ്ടത്

രാജകുടുംബത്തില്‍പ്പെട്ട 20 പേരെയും ജീന്‍ ജയിലില്‍ വച്ച് കണ്ടു. ഇവരുമായി നടത്തിയ സംസാരത്തിലാണ് കാര്യങ്ങള്‍ വ്യക്തമായതത്രെ. അമീറിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങളെ ജയിലിലടച്ചതെന്ന് രാജകുടുംബാംഗങ്ങള്‍ ജീനിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറിനെ വരുതിയിലാക്കാന്‍

ഖത്തറിനെ വരുതിയിലാക്കാന്‍

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദിയുടെ നേതൃത്വത്തിലുള്ള നാല് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെ വരുതിയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും സൗദി സഖ്യത്തിന് പരാജയപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

തടവുകാരുടെ അഭ്യര്‍ഥന

തടവുകാരുടെ അഭ്യര്‍ഥന

പുറത്തിറങ്ങിയാല്‍ തങ്ങളെ തടവിലാക്കിയ കാര്യം ലോകത്തെ അറിയിക്കണമെന്ന് രാജകുടുംബാംഗങ്ങള്‍ ജീനിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതു പ്രകാരമാണ് ഇയാള്‍ ഫ്രഞ്ച് മാധ്യമത്തിന് വിവരം നല്‍കിയതത്രെ.

ജയിലില്‍ മോശം സാഹചര്യം

ജയിലില്‍ മോശം സാഹചര്യം

ഖത്തറിലെ ജയിലിനെ പറ്റി ജീനിന് മോശം അഭിപ്രായമാണുള്ളത്. തടവുകാരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഇയാള്‍ ആരോപിക്കുന്നു. ഖത്തര്‍ ഭരണകൂടം റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

നാല് പേര്‍ പേര് പറഞ്ഞു

നാല് പേര്‍ പേര് പറഞ്ഞു

ജീന്‍ ജയിലില്‍ വച്ച് കണ്ട 20 രാജകുടുംബങ്ങളില്‍പ്പെട്ടവരില്‍ നാല് വ്യക്തികള്‍ മാത്രമാണ് പേര് വെളിപ്പെടുത്തിയത്. ബാക്കിയുള്ളവര്‍ ഭയം മൂലം പേര് പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തര്‍ ഭരണകൂടം ചെയ്യുന്നത്

ഖത്തര്‍ ഭരണകൂടം ചെയ്യുന്നത്

ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ച ശേഷം സൗദി സഖ്യത്തിന്റെ നിലപാടിനോട് യോജിക്കുന്ന നിരവധി പേര്‍ ഖത്തര്‍ രാജകുടുംബത്തില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ശബ്ദം പുറംലോകത്തെ അറിയിക്കാതെ ജയിലിലടയ്ക്കുകയാണ് ഖത്തര്‍ ഭരണകൂടം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+