ബോംബ് ഭീഷണി!! ചാമ്പ്യൻസ് ലീഗിനിടെ തിക്കില്‍പ്പെട്ട് 200 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
ടുറിൻ: ബോംബ് സ്ഫോടന ഭീതിയെത്തുടർന്ന് ഇറ്റലിയിൽ 200 പേര്‍ക്ക് പരിക്കേറ്റു. ചാമ്പ്യൻസ് ലീഗ് മത്സങ്ങള്‍ കാണുന്നതിനായി തടിച്ചുകൂടിയ യുവന്‍റസ് ആരാധകർക്കാണ് തിരക്കിനിടയിൽ പരിക്കേറ്റത്. ടൂറിനിൽ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ മത്സരം കാണാനെത്തിയവർ ബോംബ് ഭീഷണിയെത്തുടർന്ന് ചിതറി ഓടിയതോടെയാണ് പരിക്കേറ്റതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാച്ച് അവസാനിക്കാന്‍ 10 മിനിറ്റ് അവശേഷിക്കെയാണ് സംഭവം. മത്സരം അവസാനിക്കാനിരിക്കെ പടക്കത്തിന് തീകൊടുത്തത് കണ്ട് ബോംബാണെന്ന് ഭയന്ന് ചിലർ ഓടിയതാണ് ആളുകളെ ഭയചകിതരാക്കിയത്. തുടർന്ന് ആളുകൾ കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ തിക്കിലും തിരക്കിലും പെട്ട് 200ഓളം പേര്‍ക്ക് പരിക്കേൽക്കുകയായിരുന്നു. ടുറിന്‍ നഗരത്തിലെ പിയാസ സാൻ കാര്‍ലോയിലായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് അടിയന്തരമായി സ്ക്വയര്‍ ഒഴിപ്പിച്ച പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിക്കേറ്റ 200ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
നേരത്തെ 1985ൽ ഇറ്റലിയിലുണ്ടായ ഹെയ്സല്‍ ദുരന്തത്തിൽ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറ്റാലിയൻ ആരാധകരായിരുന്നു കൊല്ലപ്പെട്ടവർ. ലിവർ പൂളിനെതിരെയുള്ള യൂറോപ്യന്‍ കപ്പ് ഫൈനലിനിടെ ചുവര് തകർന്നു വീണായിരുന്നു ദുരന്തം. ഹെയ്സൽ ദുരന്തത്തിന്‍റെ ഓർമ്മയും ആളുകളെ ഏറെ ഭയചകിതരാക്കി.
200 injured in Juventus fan panic after bomb scare https://t.co/QYJEQtLY3Q pic.twitter.com/skDS3A1cRk
— AFP news agency (@AFP) June 3, 2017












Click it and Unblock the Notifications