ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ കനത്ത സുരക്ഷ; പ്രതിഷേധക്കാര്‍ മഷിയെറിഞ്ഞു, അകത്തേക്ക് പ്രവേശിക്കാനായില്ല

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. ഖലിസ്ഥാന്‍ വാദികള്‍ മുദ്രാവാക്യം വിളിച്ചാണ് എംബസി ആക്രമിക്കാന്‍ എത്തിയത്. ഇവര്‍ വെള്ളക്കുപ്പികളും, മഷിയും സുരക്ഷാ സംഘത്തിന് നേരെ എറിഞ്ഞു. എന്നാല്‍ അതിശക്തമായ പോലീസ് സാന്നിധ്യത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഹൈക്കമ്മീഷന്റെ അടുത്തേക്ക് എത്താനായില്ല.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പതാക പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. പകരം അതിലും വലിയൊരു പതാക ഇവിടെ ഉയര്‍ത്തിയിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള അക്രമങ്ങളാണ് ലണ്ടനിലെ എംബസിക്ക് മുന്നിലുണ്ടായത്.
ഇന്ത്യന്‍ ദേശീയ പതാക നശിപ്പിച്ച പ്രതിഷേധക്കാര്‍, കെട്ടിടത്തിന്റെ ജനവാതിലുകളും തകര്‍ത്തു. ഇന്ന് കരുത്ത് കാണിക്കാന്‍ വേണ്ടിയാണ് ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ലണ്ടന്‍ പോലീസ് സര്‍വ സന്നാഹവുമായി രംഗത്തുണ്ടായി. 24 ബസ്സുകളിലായിട്ടാണ് പോലീസുകാരെ രംഗത്തിറക്കിയത്.

ചെറിയ തോതിലാണ് സമരം ആരംഭിച്ചത്. എന്നാല്‍ വൈകീട്ടോടെ സമരം കരുത്താര്‍ജിക്കുകയായിരുന്നു. രണ്ടായിരത്തോളം പ്രതിഷേധക്കാര്‍ രംഗത്തെത്തുകയായിരുന്നു. വൈകാതെ തന്നെ അക്രമ സംഭവങ്ങളും അരങ്ങേറി. ഇവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉള്ളില്‍ കയറാനായിരുന്നു ശ്രമിച്ചത്. പോലീസിനെ ആക്രമിക്കാനും ശ്രമം നടന്നു. വാട്ടര്‍ ബോട്ടിലുകള്‍, മഷി, പൗഡര്‍ നിറഞ്ഞ കളര്‍ എന്നിവയാണ് ആക്രമിക്കാനായി ഉപയോഗിച്ചത്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
അതേസമയം പ്രതിഷേധം ശക്തമായാല്‍ ഇവിടെ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുമെന്നും ലണ്ടന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പുറത്തെ ട്രാഫിക് ബാരിക്കേഡുകള്‍ ദില്ലി പോലീസ് എടുത്ത് മാറ്റിയിരുന്നു. ഇത് ലണ്ടനിലെ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്ക് അതൃപ്തിയുണ്ടായതിനെ തുടര്‍ന്ന് സംഭവിച്ചതാണ്.
ഇതിന് പിന്നാലെയാണ് ലണ്ടന്‍ പോലീസ് കൂടുതല്‍ പോലീസിനെ ഇവിടെ നിയോഗിച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് തടസ്സങ്ങള്‍ നീക്കിയതെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.
നേരത്തെ മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അക്രമികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ലക്ഷ്യമിട്ടപ്പോള്‍ യാതൊരു ബ്രിട്ടീഷ് സുരക്ഷയും അവിടെയുണ്ടായിരുന്നില്ലെന്നാണ് ഇന്ത്യയുടെ പരാതി.
അമൃത്പാല്‍ സിംഗിനും സംഘത്തിനുമെതിരായ നടപടികള്‍ക്ക് പിന്നാലെയാണ് ലണ്ടനില്‍ ഇന്ത്യന്‍ ഹൈമ്മീഷന് നേരെ ആക്രമണമുണ്ടാവാന്‍ കാരണം. ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് അക്രമികള്‍ക്കെതിരെ നടപടിയുണ്ടാവൂമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒരാളെ മാത്രമാണ് സ്‌കോട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.












Click it and Unblock the Notifications