തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഒടുവില്‍ കീഴടങ്ങി ഡൊണാള്‍ഡ് ട്രംപ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ന്യൂയോർക്ക്: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലില്‍ ട്രംപ് സ്വമേധയാ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ വിട്ടയച്ചു.
രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരിലുള്ളത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 2020 ൽ സുതാര്യമായും നീതിയുക്തമായും തെരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറിക്കാൻ അന്നത്തെ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടെങ്കിലും തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 'ജോ ബൈഡന് സമാധാനപരമായി അധികാരം കൈമാറാതെ ട്രംപ് നടപടികൾ വൈകിച്ചു. ബൈഡന്റെ വിജയം ഔപചാരികമാക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചു. ഇതിനായി ട്രംപ് ഗൂഡാലോചന നടത്തി'-തുടങ്ങിയവയായിരുന്നു കോടതിയുടെ കണ്ടെത്തലുകള്‍.
ജോർജിയ സംസ്ഥാനത്ത് മാത്രം ട്രംപിനെതിരെ 13 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ 2018 ലാണ് ട്രംപിനെതിരെ ഈ കേസില്‍ മാന്‍ഹട്ടന്‍ കോടതി ക്രിമിനല്‍ കുറ്റം ചുമത്തുന്നത്.
നിലവില്‍ ആകെ 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഒരു അമേരിക്കന്‍ മുന്‍പ്രസിഡന്റ് വിചാരണ നടപടികള്‍ നേരിടേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതുള്‍പ്പെടേയുള്ള കേസുകളും ട്രംപിന്റെ പേരിലുണ്ട്.












Click it and Unblock the Notifications